ബെംഗളൂരുവിൽ പോലീസ് വിദ്യാർഥികളെ മർദിച്ചതായി പരാതി

ബെംഗളൂരു: കോളേജ് വിദ്യാർഥികളായ യുവാക്കളെ ട്രാഫിക് പോലീസ് മർദിച്ചെന്ന പരാതി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ബെംഗളൂരു റൂറൽ എസ്.പി അറിയിച്ചു. പരാതിക്കാരിൽ നിന്ന് ഉടൻ മൊഴിയെടുക്കുമെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും എസ്.പി. മല്ലികാർജ്ജുൻ ബൽദൻഡി അറിയിച്ചു.

ബെംഗളൂരു സ്വദേശി സായ്‌രാജ് നടരാജിന്റെ ആണ് പരാതി നൽകിയത്.

വോട്ടെണ്ണൽ ദിനമായ ശനിയാഴ്ചയാണ് സംഭവം. ചന്ദാപുരയിലൂടെ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ ട്രാഫിക് പോലീസ് തടഞ്ഞുനിർത്തുകയും തൊട്ടടുത്ത പോലീസ് ബൂത്തിലെത്തിച്ച് മർദിക്കുകയും ചെയ്തതായാണ് പരാതി. ഗതാഗതം നിയന്ത്രിക്കുകയായിരുന്ന പോലീസുകാരനോട് മോശം ആംഗ്യം കാട്ടിയെന്നായിരുന്നു ആരോപണം.

എന്നാൽ ചന്ദാപുര ജംഗ്ഷന് സമീപത്തുനിന്ന് വഴിതെറ്റിയപ്പോൾ പുറകിലിരുന്ന സുഹൃത്ത് കൈകൊണ്ട് വലത്തോട്ട് പോകാൻ ആംഗ്യം കാണിച്ചത് പോലീസുകാരൻ തെറ്റിദ്ധരിച്ചതാണെന്ന് സായ്‌രാജ് പറഞ്ഞു.

അതേസമയം ട്രാഫിക് പോലീസിനും വിദ്യാർഥികൾക്കും ഒരു പോലെ തെറ്റിദ്ധാരണയുണ്ടായതായാണ് മനസ്സിലാക്കുന്നതെന്നും അന്വേഷണ ശേഷമേ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.