ബൈയപ്പനഹള്ളി – കെആർ പുരം മെട്രോ സർവീസ് ജൂലൈയിൽ പ്രവർത്തനമാരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ബൈയ്യപ്പനഹള്ളി– കെആർപുരം മെട്രോ പാത ജൂലൈ 15നുള്ളിൽ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 2.5 കിലോമീറ്റർ പാതയിൽ ബെന്നിഗനഹള്ളിയിലെ സ്റ്റേഷന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
ഈ പാത കൂടി തുറക്കുന്നതോടെ യാത്രക്കാർക്ക് പർപ്പിൾ ലൈനിൽ കെംഗേരി മുതൽ വൈറ്റ്ഫീൽഡ് (കാടുഗോഡി) വരെ ഒറ്റ ട്രെയിനിൽ സഞ്ചരിക്കാം. മാർച്ചിൽ ഉദ്ഘാടനം ചെയ്ത കെആർ പുരം– വൈറ്റ്ഫീൽഡ് പാതയുമായാണ് ബൈയ്യപ്പനഹള്ളി– കെആർപുരം പാത കൂടിച്ചേരുന്നത്. ബെംഗളൂരു– ചെന്നൈ റെയിൽപാതയ്ക്ക് കുറുകെ മെട്രോ പാലത്തിന്റെ നിർമാണത്തിനുള്ള അനുമതി വൈകിയതിനാൽ ഈ ഭാഗത്തെ പ്രവൃത്തികൾ ഇടക്കാലത്ത് നിലച്ചിരുന്നു.
ബൈയ്യപ്പനഹള്ളി– കെആർ പുരം പാത കൂടി തുറക്കുന്നതോടെ പർപ്പിൾ ലൈനിന്റെ നീളം 41.9 കിലോമീറ്ററാകും. നിലവിൽ കെംഗേരി മുതൽ ബയ്യപ്പനഹള്ളി വരെ 25.7 കിലോമീറ്ററും വൈറ്റ്ഫീൽഡ്– കെആർ പുരം വരെ 13.7 കിലോമീറ്ററുമാണ്. 2.5 കിലോമീറ്റർ പാത കൂടി വരുന്നതോടെ ഒരു മണിക്കൂർ കൊണ്ട് കെംഗേരിയിൽ നിന്ന് വൈറ്റ്ഫീൽഡിൽ എത്താനാകും. കെംഗേരിയിൽ നിന്നു ചല്ലഘട്ട വരെയുള്ള 1.9 കിലോമീറ്റർ പാതയുടെ നിർമാണവും പുരോമഗിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.