സഖ്യസർക്കാരിനെ താഴെയിറക്കിയതിൽ സിദ്ധരാമയ്യക്ക് നിർണായക പങ്ക്; വെളിപ്പെടുത്തലുമായി മുൻ മന്ത്രി

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് – ജെ.ഡി.എസ്. സഖ്യസർക്കാരിനെ താഴെയിറക്കാൻ സിദ്ധരാമയ്യ നിർണായക പങ്ക് വഹിച്ചെന്ന വെളിപ്പെടുത്തലുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ. സുധാകർ. കോൺഗ്രസ് എം.എൽ.എ.മാർ രാജിവെച്ചതിന് പിന്നിൽ സിദ്ധരാമയ്യയ്ക്കും പങ്കുണ്ടെന്നാണ് വെളിപ്പെടുത്തൽ.

2019-ൽ സഖ്യസർക്കാരിനെ അട്ടിമറിച്ച് കോൺഗ്രസിൽ നിന്ന് ബി.ജെ.പി.യിൽ എത്തിയ നേതാവാണ് സുധാകർ. പിന്നീട് ബിജെപി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. എന്തെങ്കിലും കാര്യങ്ങൾക്കായി എം.എൽ.എ. മാർ കോ -ഓർഡിനേഷൻ കമ്മിറ്റി ചെയർമാനായ സിദ്ധരാമയ്യയെ സമീപിക്കുമ്പോൾ സർക്കാരിൽ സ്വാധീനമില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് വിട്ട് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത് തന്റെ മണ്ഡലത്തിലെ അനുയായികളെയും ഭാരവാഹികളെയും സംരക്ഷിക്കാനാണെന്നും സുധാകർ പറഞ്ഞു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാൻ സിദ്ധരാമയ്യ എം.എൽ.എ.മാരോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ താഴെയിറക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും സുധാകർ ആരോപിച്ചു.

ട്വിറ്ററിലൂടെയാണ് സുധാകർ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന സുധാകർ പരാജയപ്പെട്ടിരുന്നു. അതേസമയം സഖ്യസർക്കാരിലെ എം.എൽ.എ.മാരുടെ രാജിക്കു പിന്നിൽ സിദ്ധരാമയ്യയാണെന്ന് ആരോപിച്ച് അന്ന് രാജിവെച്ച് ബിജെപിയിൽ പോയ എസ്.ടി. സോമശേഖറും രംഗത്തെത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.