ബസില്‍ തൊട്ടരുകിലിരുന്ന് യുവ നടിക്കുനേരെ നഗ്നതാ പ്രദർശനം; ദുരനുഭവത്തിന്റെ വീഡിയോ പങ്കിട്ട് യുവതി

കെ.എസ്.ആര്‍.ടി.സി. ബസില്‍ വച്ച് സഹയാത്രികയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവ് പിടിയില്‍. കോഴിക്കോട് കായക്കൊടി കാവില്‍ സവാദാ(27)ണ് പിടിയിലായത്. ബസ് ജീവനക്കാരും യാത്രികരും ചേര്‍ന്നാണ് യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ അത്താണിയില്‍ വെച്ചായിരുന്നു സംഭവം. തൃശൂര്‍ സ്വദേശിനിയും സിനിമാ പ്രവര്‍ത്തകയുമായ യുവതി ചിത്രീകരണത്തിനായി ഏറണാകുളത്തേക്ക് പോകുകയായിരുന്നു.
സവാദ് അങ്കമാലിയില്‍ നിന്നാണ് ബസില്‍ കയറിയത്. സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ട് യാത്രക്കാരികള്‍ക്ക് ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലി വിട്ടയുടന്‍ യുവാവ് അപമര്യാദയായി പെരുമാറാന്‍ ആരംഭിച്ചു. സവാദ് ലൈംഗിക അവയവം പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ചതോടെ യുവതി ബഹളം വച്ച് പ്രതികരിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ കുതറിയോടിയെങ്കിലും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് സവാദിനെ പിടികൂടുകയായിരുന്നു.
സംഭവത്തില്‍ നെടുമ്പാശേരി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതേസമയം സവാദ് യൂത്ത് ലീഗ് പ്രവര്‍ത്തകനാണെന്നും ആരോപണമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.