എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി

തൃക്കാക്കരയില്‍ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി. മലപ്പുറം സ്വദേശി ഷംസീര്‍ (31), പത്തനംതിട്ട സ്വദേശി പ്രില്‍ജ (23) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് 13.91 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവരുടെ ഉപയോക്താക്കളില്‍ ഏറെയും സ്ത്രീകളും വിദ്യാര്‍ഥികളുമാണെന്ന് പോലീസ് പറഞ്ഞു. പ്രില്‍ജയുമൊന്നിച്ച്‌ ബെംഗളൂരുവില്‍ നിന്നാണ് ഷംസീര്‍ ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നത്.

ആവശ്യപ്പെടുന്ന അളവുകളില്‍ പ്രത്യേകം കവറുകളില്‍ മയക്കുമരുന്ന് സംഘം എത്തിച്ചു കൊടുത്തിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമന്‍ ഐ.പി.എസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ശശിധരന്‍ ഐ.പി.എസിന്‍റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ നാര്‍കോടിക് അബ്ദുല്‍ സലാമിന്‍റെ മേല്‍നോട്ടത്തില്‍ തൃക്കാക്കര പോലീസും യോദ്ധാവ് സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.