പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷം; സത്യപ്രതിജ്ഞയ്ക്ക് വേദിയാകാനൊരുങ്ങി ബെംഗളൂരു

ബെംഗളൂരു: മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയെയും പ്രഖ്യാപിച്ചതോടെ ബെംഗളൂരിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇന്ന് വൈകീട്ട് 7ന് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ ആരംഭിച്ച നിയമസഭാ കക്ഷി യോഗത്തിൽ സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുത്തു. സത്യപ്രതിജ്ഞ സംബന്ധിച്ച് കെപിസിസി രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചു.
അനിശ്ചിതത്വങ്ങൾ നീങ്ങിയതോടെ ഒരു രാത്രിയുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിദ്ധരാമയ്യയുടെ വീട് ആൾക്കൂട്ടം കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
രാവിലെ മുതൽ വീടിനു മുൻപിൽ എത്തിയ അദ്ദേഹത്തിന്റെ അനുയായികൾ പടക്കം പൊട്ടിച്ചും സിദ്ധരാമയ്യയുടെ ഫ്ലെക്സ് ബോർഡിൽ പാലഭിഷേകം നടത്തിയും ആഘോഷങ്ങൾ പൊടിപൊടിക്കുന്നുണ്ട്. ചിലർ മധുര വിതരണം നടത്തി. ഇതിനിടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന വേദിയുടെ നിർമാണം പുനരാരംഭിച്ചു. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ മെയ് 20നാണ് സത്യപ്രതിജ്ഞ.
While #Congress high command is yet to officially announce a name, preparations are underway at Sree Kanteerava Stadium for the oath-taking ceremony of the new #KarnatakaCM, in #Bengaluru on May 17, 2023.
📹: @photomurali1Follow for live updates: https://t.co/6U5VtPBw3q pic.twitter.com/JWU7FnhsOT
— The Hindu-Bengaluru (@THBengaluru) May 17, 2023
ഇതിനിടെ മന്ത്രിസഭാ രൂപീകരണത്തിന് മുൻപായി വിവിധ സാമുദായിക കക്ഷികളും നേതാക്കൻമാരും സമ്മർദ്ദവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വീരശൈവ ലിംഗായത്, വോക്കലിഗ, ദളിത് വിഭാഗങ്ങൾ ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങളുടെ വിഭാഗത്തിന്റെ നൽകണമെന്ന ശക്തമായ ആവശ്യം പാർട്ടിയിൽ ഉന്നയിച്ചിട്ടുണ്ട്.
Amidst growing tussle for the post of Karnataka Chief Minister, preparations are underway at the Kanteerava stadium for the oath taking ceremony of the new state government.#KarnatakaCM #Siddaramaiah #DKShivakumar pic.twitter.com/fHLpogoc9U
— TheNewsMinute (@thenewsminute) May 17, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.