സാഫ് കപ്പ് ഫുട്‌ബോള്‍ ജൂൺ 21 മുതൽ ബെംഗളൂരുവിൽ; ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ

ബെംഗളൂരു: ബെംഗളൂരു ആതിഥേയത്വം വഹിക്കുന്ന 14-ാമത്‌ സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍. ഇരുടീമുകളും ഗ്രൂപ്പ് എയില്‍ മത്സരിക്കും. കുവൈത്തും നേപ്പാളും ഇവർക്കൊപ്പം ‘എ’ ഗ്രൂപ്പിലുണ്ട്‌. ബെംഗളൂരു ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിൽ ജൂൺ 21 മുതൽ ജൂലൈ നാലുവരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. പകൽ 3.30നും രാത്രി 7.30നുമാണ്‌ കളികൾ. ഗ്രൂപ്പിലെ ആദ്യ രണ്ട്‌ സ്ഥാനക്കാർ സെമിയിലെത്തും. ജൂലൈ ഒന്നിനാണ്‌ സെമി. ജൂലൈ നാലിന്‌ ഫൈനൽ.

ഇന്ത്യയും പാകിസ്ഥാനും അഞ്ചുവർഷത്തിനിടെ ആദ്യമായാണ്‌ സാഫ്‌ കപ്പിൽ ഏറ്റുമുട്ടുന്നത്‌. 2018ലെ സെമിയിൽ ഇന്ത്യ 3–-1ന്‌ ജയിച്ചിരുന്നു. പക്ഷേ ഫൈനലില്‍ മാലിദ്വീപിനോട് പരാജയപ്പെട്ടു. ഇന്ത്യ എട്ടുതവണ സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടിയിട്ടുണ്ട്.

ജൂൺ 21ന്‌ പകൽ 3.30ന്‌ ഉദ്‌ഘാടനമത്സരത്തിൽ കുവൈത്ത്‌ നേപ്പാളിനെയും രാത്രി 7.30ന്‌ ഇന്ത്യ പാകിസ്ഥാനെയും നേരിടും. ‘ബി’ ഗ്രൂപ്പിൽ ലെബനൻ, മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ് ടീമുകളാണുള്ളത്‌. ആകെ എട്ട് ടീമുകളാണ് ടൂർണമെന്റിലുള്ളത്. സൗത്ത് ഏഷ്യൻ രാജ്യങ്ങളല്ലാത്ത ലെബനനും കുവൈത്തും പ്രത്യേക ക്ഷണിതാക്കളായാണ് പങ്കെടുക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.