Follow the News Bengaluru channel on WhatsApp

ഉപമുഖ്യമന്ത്രി സ്ഥാനം ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് നൽകിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും; കോൺഗ്രസിന് മുന്നറിയിപ്പുമായി ജി. പരമേശ്വര

ബെംഗളുരു; കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് നൽകിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയേയും ഏക ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനേയും കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ച ഉടനെയാണ് പരമേശ്വരയുടെ താക്കീത്.

കോൺഗ്രസില്‍ ദളിത്‌ സമുദായത്തിന് വലിയ പ്രതീക്ഷകളുണ്ട്. ഇത് മനസിലാക്കി ഹൈക്കമാൻഡ് തീരുമാനമെടുക്കണം. അതിന് തയാറായിലെങ്കിൽ കനത്ത പ്രത്യാഘാതങ്ങളുണ്ടാകും. ഇത് തിരിച്ചടികൾ ഉണ്ടാകുമ്പോൾ മനസിലാകുന്നതിനേക്കാൾ, ഇപ്പോൾ പരിഹരിക്കുന്നതാണ് നല്ലത്. ഒരു ഉപമുഖ്യമന്ത്രിയെന്ന നിബന്ധന ശിവകുമാർ ഹൈക്കമാൻഡിന് മുൻപാകെ വച്ചെങ്കിൽ, ഒരുപക്ഷേ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിൽ അത്  ശരിയായിരിക്കും. എന്നാൽ ഹൈക്കമാൻഡിന്റെ കാഴ്ചപ്പാട് അതിൽ നിന്ന് വ്യത്യാസപ്പെടണമായിരുന്നുവെന്ന് ജി.പരമേശ്വര പറഞ്ഞു. സംസ്ഥാനത്തെ 51 ദളിത് സംവരണ സീറ്റുകളിൽ 35ലും കോൺഗ്രസാണ് ജയിച്ചത്. ദളിതരോട് അനീതി കാട്ടിയോ എന്ന് കേന്ദ്ര നേതൃത്വം പരിശോധിക്കണമെന്നും പരമേശ്വര പറഞ്ഞു.

ദളിത്‌ സമുദായത്തിൽ നിന്നുള്ള നേതാവാണ് ജി.പരമേശ്വര. 2018ലെ ജെ.ഡി.എസ്- കോൺഗ്രസ് സഖ്യ സർക്കാറിൽ ഉപമുഖ്യമന്ത്രിയായിരുന്നു. കർണാടക പിസിസി അധ്യക്ഷനായി ഏറ്റവും കൂടുതൽ കാലം ചുമതല വഹിച്ച വ്യക്തി കൂടിയാണ്. ഉപമുഖ്യമന്ത്രി അടക്കമുള്ള മറ്റു മന്ത്രിസ്ഥാനങ്ങളിലേക്ക് വീരശൈവ, ലിംഗായത്, കുറുബ സമുദായങ്ങളും സമാന ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.