ഷാരൂഖ് സെയ്ഫിയുടെ യാത്ര വിവരങ്ങള്‍ ചോര്‍ന്നു; ഐജി പി. വിജയന് സസ്‌പെന്‍ഷന്‍

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന എടിഎസ് സ്‌ക്വാഡിന്റെ തലവന്‍ ഐജി പി. വിജയനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേസിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ സൂക്ഷിക്കേണ്ട രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അന്വേഷണവുമായി ബന്ധമില്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ഐജി ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജിയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട പോലീസിന്റെ അന്വേഷണ വിഭാഗമാണെന്നും അതിലെ ഉദ്യോഗസ്ഥനെതിരെയുള്ള മേല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് എഡിജിപി കെ.പത്മകുമാറിനെ ചുമതലപ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ലഭിച്ച ഐജി വിജയന്‍. എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് തുടക്കത്തില്‍ അന്വേഷിച്ചത് കേരളാ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായിരുന്നു. ഇതിന്റെ ചുമതല ഐജി പി. വിജയനായിരുന്നു. എന്നാൽ കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു.
അതേസമയം, അന്വേഷണ സമയത്ത് പൊലീസ് സേനയിലുണ്ടായ തര്‍ക്കമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും സൂചനയുണ്ട്. സംഭവത്തില്‍ ഗ്രേഡ് എസ്.ഐ.ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കോഴിക്കോട് ജില്ലാ പോലീസ് മേധാവി പുറത്തിറക്കും.
സംസ്ഥാനത്തെ മികച്ച പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളെന്ന് പേരെടുത്തയാളാണ് ഐജി പി. വിജയന്‍. എന്നാല്‍ എറണാകുളം ഐജിയായ ശേഷം ഇദ്ദേഹത്തെ പ്രധാനപ്പെട്ട ചുമതലകളില്‍ നിയോഗിച്ചിരുന്നില്ല. നിലവിൽ കണ്ണൂര്‍ റേഞ്ച് ഡി.ഐ. ജി പുട്ട വിമലാദിത്യയ്ക്കാണ് തീവ്രവാദ വിരുദ്ധ സേനയുടെ പുതിയ ചുമതല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.