സിദ്ധരാമയ്യ നിയമസഭാകക്ഷി നേതാവ്; ഗവര്‍ണർ സിദ്ധരാമയ്യയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ചു

ബെംഗളൂരു: കര്‍ണാടകയിൽ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി സിദ്ധരാമയ്യയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ ഇന്ദിരാ ഗാന്ധിഭവനിൽ വ്യാഴാഴ്ച നടന്ന യോഗത്തില്‍ ആര്‍.വി. ദേശ്പാണ്ഡെ, എച്ച്.കെ. പാട്ടീല്‍, എം.ബി. പാട്ടീല്‍, ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ എന്നിവരാണ് സിദ്ധരാമയ്യയെ നാമനിര്‍ദേശം ചെയ്തത്. നിയുക്ത എം.എൽ.എമാർക്ക് പുറമെ നിയമ നിർമാണ സഭാംഗങ്ങൾ, എം.പി.മാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല, കേന്ദ്ര നിരീക്ഷകർ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീൽ കുമാർ ഷിണ്ഡെ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
രാത്രിയോടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി സംഘം ഗവര്‍ണര്‍ ധാവര്‍ചന്ദ് ഗഹലോത്തിനെ സന്ദര്‍ശിച്ചു, ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സിദ്ധരാമയ്യയെ ക്ഷണിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ബെംഗളൂവിലെ കണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ എന്നിവരടക്കം 20 പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും യഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. ആദ്യത്തെ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടരവര്‍ഷം ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിമാരാകുമെന്നാണ് സൂചന.
ನಿಯೋಜಿತ ಮುಖ್ಯಮಂತ್ರಿ ಶ್ರೀ ಸಿದ್ದರಾಮಯ್ಯ ಹಾಗೂ ಶಾಸಕಾಂಗ ಪಕ್ಷದ ನಿಯೋಗದೊಂದಿಗೆ ರಾಜ್ಯಪಾಲರನ್ನು ಭೇಟಿ ಮಾಡಿ ಸರ್ಕಾರ ರಚನೆಗೆ ಹಕ್ಕು ಮಂಡಿಸಲಾಯಿತು. ಇದೇ ವೇಳೆ ರಾಜ್ಯಪಾಲರಿಗೆ ಹುಟ್ಟುಹಬ್ಬದ ಶುಭಾಶಯ ಕೋರಲಾಯಿತು. pic.twitter.com/dPuU470Ijn
— DK Shivakumar (@DKShivakumar) May 18, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.