Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ വസ്തുനികുതിയിലെ ഇളവ് നീട്ടിയേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വസ്തുനികുതി അടയ്‌ക്കലിന് 5 ശതമാനം ഇളവ് നൽകുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടാൻ സാധ്യത. ഏപ്രിൽ അവസാനത്തോടെ കാലാവധി അവസാനിച്ച വസ്തുനികുതി ഇളവ് ജൂൺ 30 വരെ നീട്ടാനായി മുൻ കോൺഗ്രസ് കോർപറേറ്റർമാർ ബിബിഎംപിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മുൻ കോർപ്പറേറ്ററായ അബ്ദുൾ വാജിദ് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് കത്ത് നൽകി.

സാധാരണയായി, വസ്തുനികുതി ഇളവുകൾ മെയ് അവസാനം വരെ നീട്ടാറുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ ഉള്ളതിനാൽ ഈ വർഷം ഇളവ് നീട്ടിയിരുന്നില്ല.

അതേസമയം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ഈ വർഷം മെയ് മാസത്തിൽ ഇളവ് കൂടാതെ വസ്തുനികുതി അടച്ചവർക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ പണമടയ്ക്കുമ്പോൾ 5 ശതമാനം ഇളവ് നൽകാനുള്ള തീരുമാനവും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2023-24 ബജറ്റിൽ മറ്റ് സെസുകൾ ഉൾപ്പെടെ 4,690 കോടി രൂപ വസ്തു നികുതി ഇനത്തിൽ ഈടാക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം, മഹാദേവപുരയിൽ നിന്നും ബിബിഎംപിയുടെ ഈസ്റ്റ് സോണുകളിൽ നിന്നുമായി 3,332 കോടി രൂപ വസ്തുനികുതി ഇനത്തിൽ ബിബിഎംപിക്ക് ലഭിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.