മലയാളിയായ കെ.വി.വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേൽക്കും

മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേൽക്കും. രാവിലെ 10.30നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുക്കും. കെവി.വിശ്വനാഥിനൊപ്പം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് സിജെ.പ്രശാന്ത് കുമാർ മിശ്രയും സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ പൂർണ സംഖ്യയായ 34 ലേക്ക് എത്തും.

പാലക്കാട്‌ കൽപാത്തി സ്വദേശിയായ കെ.വി. വിശ്വനാഥനെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നും നേരിട്ട് കോളീജിയം ശുപാർശ ചെയ്യുകയായിരുന്നു. സീനിയോരിറ്റി പരിഗണിക്കുമ്പോൾ ഭാവിയിൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആകാൻ വരെ സാധ്യതയുള്ള ന്യായാധിപനായി കെ.വി. വിശ്വനാഥൻ മാറും.

2009 ലാണ് കെ.വി. വിശ്വനാഥൻ സുപ്രീം കോടതിയിലെ സീനീയർ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 32 വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കെ.വി വിശ്വനാഥനെ സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.