Follow the News Bengaluru channel on WhatsApp

സൗജന്യ ബസ്‌ യാത്ര, വൈദ്യുതി; അഞ്ച് വാഗ്ദാനങ്ങള്‍ക്ക് തത്വത്തിൽ അംഗീകാരം നല്‍കി സിദ്ധരാമയ്യ സർക്കാർ

ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തത്വത്തിൽ അംഗീകാരം. സംസ്ഥാനത്ത് ഭരണം ബിജെപിയുടെ കൈയിൽ നിന്നും വീണ്ടെടുക്കാൻ അഞ്ച് പ്രധാന വാഗ്ദാനങ്ങളായിരുന്നു കോൺഗ്രസ് നൽകിയത്.

എല്ലാ വീടുകളിലേക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹ ജ്യോതി), എല്ലാ വീടുകളിലേയും കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ (ഗൃഹ ലക്ഷ്മി), എല്ലാ ബിപിഎൽ കാർഡ് ഉടമകൾക്കും പത്ത് കിലോ സൗജന്യ അരി (അന്ന ഭാഗ്യ), തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങൾക്ക് രണ്ട് വർഷം പ്രതിമാസം 3000 രൂപ, തൊഴിൽ രഹിതരായ ഡിപ്ലോമക്കാർക്ക് 1500 രൂപ പ്രതിമാസം ലഭിക്കും 18 മുതൽ 25 വരെ പ്രായപരിധിയിലുള്ളവർക്കാണ് ഈ ആനുകൂല്യം (യുവനിധി), സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നിവയാണ് സർക്കാർ നടപ്പാക്കാൻ അംഗീകാരം നൽകിയ അഞ്ച് പ്രധാന വാഗ്ദാനങ്ങൾ.

ഇന്ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നതിനു മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ വാഗ്ദാനങ്ങൾ തത്വത്തിൽ അംഗീകരിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് അംഗീകാരം നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ വിളിച്ചുചേർക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രിയായി ഡി. കെ. ശിവകുമാറും മറ്റു എട്ട് മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഇവരുടെ വകുപ്പുകൾ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.