നാരായണ നേത്രാലയ ഡയറക്ടറും പ്രശസ്ത നേത്രരോഗ വിദഗ്ധനുമായിരുന്ന ഡോ. ഭുജംഗ ഷെട്ടി അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ നാരായണ നേത്രാലയ ചെയർമാനും നേത്രരോഗ വിദഗ്ധനുമായിരുന്ന ഡോ. കെ. ഭുജംഗ ഷെട്ടി (69) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ഹൃദയാഘാതത്തെ തുടർന്ന് യശ്വന്ത്പുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
രാജാജിനഗറിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ നാരായണ നേത്രാലയയുടെ സഹസ്ഥാപകൻ കൂടിയാണ് ഇദ്ദേഹം. പ്രശസ്ത കാർഡിയാക് സർജനും നാരായണ ഹെൽത്തിന്റെ സ്ഥാപകനുമായ ഡോ. ദേവി ഷെട്ടിയുടെ അടുത്ത ബന്ധുവായിരുന്നു അദ്ദേഹം. നഗരത്തിൽ ഡോ. രാജ്‌കുമാർ ഐബാങ്ക് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചയാളാണ് ഡോ. ബുജംഗ് ഷെട്ടി. അന്തരിച്ച കന്നഡ നടന്മാരായ ഡോ. രാജ്‌കുമാർ, പുനീത് രാജ്‌കുമാർ തുടങ്ങിയവരുടെ നേത്രദാനം നടത്തിയത് ഡോ. രാജ്‌കുമാർ ഐ ബാങ്ക് വഴിയായിരുന്നു.
ഷെട്ടിയുടെ നിര്യാണത്തിൽ നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ അനുശോചനം ട്വീറ്റ് വഴി രേഖപെടുത്തി. ലക്ഷക്കണക്കിന് ആളുകളെ കാഴ്ചശക്തി നേടാൻ സഹായിച്ചയാളാണ് ഷെട്ടിയെന്ന് സിദ്ധരാമയ്യ ട്വീറ്റിൽ കുറിച്ചു. നിയുക്ത ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയവരും അനുശോചനം രേഖപെടുത്തി.
Sad to know that noted opthalmologist Dr Bhujanga Shetty, chairman Narayana Nethralaya has passed away in Bengaluru.
He had helped lakhs of people to gain vision and was light to their families.
My deepest condolences to all his well wishers & family members. pic.twitter.com/JmXOM1ubmd
— Siddaramaiah (@siddaramaiah) May 19, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.