Follow the News Bengaluru channel on WhatsApp

വേനൽച്ചൂടിന് ആശ്വാസം; ബെംഗളൂരുവിൽ കനത്ത മഴ

ബെംഗളൂരു: വേനൽച്ചൂടിന് ആശ്വാസമായി ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ.  ചിലയിടങ്ങളിൽ ആലിപ്പഴവും വര്‍ഷിച്ചു. കെംഗേരി – ബിഡദി ഇൻഡസ്ട്രിയൽ ഏരിയ ഭാഗങ്ങളിലാണ് കൂടുതലായും ആലിപ്പഴം വര്‍ഷിച്ചത്‌. രാമനഗര, ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേ, കുമ്പളഗോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലും നേരിയ തോതിൽ ആലിപ്പഴം വര്‍ഷിച്ചു.

കനത്ത മഴയിൽ ബെംഗളൂരു – മൈസൂരു എക്‌സ്‌പ്രസ് വേയിൽ രാമനഗരയ്‌ക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് രാമനഗരയ്ക്കും ബിഡദിക്കും ഇടയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഇതാദ്യമായല്ല അതിവേഗപാത വെള്ളത്തിലാകുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, നഗരത്തിൽ പെയ്ത കനത്ത മഴയിൽ എക്‌സ്‌പ്രസ്‌വേയിലെ വിവിധ ഭാഗങ്ങളിൽ വെള്ളത്തിനടിയിലാവുകയും വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്‌തിരുന്നു. ഈ വർഷം മാർച്ചിൽ ശക്തമായ മഴയെ തുടര്‍ന്ന് രാമനഗരയ്ക്ക് സമീപത്തുള്ള അതിവേഗ പാതയുടെ ഭാഗങ്ങൾ വെള്ളത്തിനടിയിലായിരുന്നു.

അതേസമയം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം നഗരത്തിൽ നാളെയും മഴ തുടരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.