Follow the News Bengaluru channel on WhatsApp

സ്ത്രീധന പീഡനം; യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരു രാജാജിനഗറിലുള്ള സ്വകാര്യ സ്ഥാപനത്തിലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറും കെംപാപുരയിലെ താമസക്കാരിയുമായ പല്ലവി (26) ആണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് സുദർശൻ റെഡ്ഡിയെ (30) അമൃതഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. മാന്യത ടെക് പാർക്കിലെ ജീവനക്കാരനാണ് ഇയാൾ. പല്ലവിയുടെ പിതാവ് ബി. ബ്രഹ്മാനന്ദ റെഡ്ഡിയുടെ പരാതിയെ തുടർന്നാണ് സുദർശനെ അറസ്റ്റ് ചെയ്തത്. പീഡനം സ്ഥിരീകരിക്കുന്ന ആത്മഹത്യ കുറിപ്പ് പല്ലവിയുടെ മൃതദേഹത്തിനരികിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

മെയ് 14ന് രാത്രിയാണ് സംഭവം. സ്ത്രീധനം അടക്കം വിവിധ  ഭർത്താവും മാതാപിതാക്കളും തന്നെ പീഡിപ്പിക്കുകയും ചെയ്തതായി പല്ലവിയുടെ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബിടെക് ബിരുദധാരിയായ പല്ലവി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സുദർശനെ വിവാഹം കഴിച്ചത്. വിവാഹച്ചെലവിനു പുറമെ 10 ലക്ഷം രൂപയുടെ ആഭരണങ്ങൾ പല്ലവിക്ക് കുടുംബം നൽകിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞയുടൻ പല്ലവിയുടെ ശമ്പളം തങ്ങൾക്ക് നൽകണമെന്ന് സുദർശനും മാതാപിതാക്കളും നിർബന്ധിച്ചിരുന്നതായി ബ്രഹ്മാനന്ദ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ സുദർശനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാളുടെ മാതാപിതാക്കൾക്കെതിരായ ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

⏹️ ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. നിങ്ങളുടെ അറിവിൽ ആരെങ്കിലും മാനസികാരോഗ്യ പ്രശ്നം നേരിടുന്നവരോ, ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നവരോ ഉണ്ടെങ്കിൽ – അവർ വ്യക്തികളോ, കുടുംബങ്ങളോ ആകട്ടെ – അവർക്ക് താഴെ കാണുന്ന ചില സംഘടനകളുടെ ഹെൽപ്പ് ലൈൻ നമ്പർ നല്‍കി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരൂ..

  • Karnataka : Sahai (24-hour): 080 65000111, 080 65000222
  • Tamil Nadu : State health department’s suicide helpline: 104
  • Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
  • Andhra Pradesh : Life Suicide Prevention: 78930 78930
  • Roshni : 9166202000, 9127848584
  • Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
  • Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.