Follow the News Bengaluru channel on WhatsApp

സത്യപ്രതിജ്ഞ ചടങ്ങ്; ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ബെംഗളൂരു: ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നിയുക്ത കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

ക്വീൻസ് സർക്കിളിൽ നിന്ന് സിദ്ധലിംഗയ്യ സർക്കിളിലേക്കുള്ള എല്ലാത്തരം വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ബാലേകുന്ദ്രി സർക്കിളിൽ നിന്ന് ക്വീൻസ് സർക്കിളിലേക്ക് വരുന്ന വാഹനങ്ങൾ പട്ട ജംഗ്ഷനിലെ തിമ്മയ്യ സർക്കിളിലേക്ക് തിരിച്ചുവിടും. അതേസമയം ബിഎംടിസി ബസ് അടക്കമുള്ള പൊതുവാഹനങ്ങൾ റ് റൂട്ടുകളിലൂടെ കടത്തിവിടും. സിടിഒ സർക്കിളിൽ നിന്ന് ക്വീൻസ് സർക്കിളിലേക്ക് ഗതാഗതം നിയന്ത്രിക്കും ഹലസുരു ഗേറ്റിൽ നിന്ന് സിദ്ധലിംഗയ്യ സർക്കിൾ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ദേവാംഗ ജംഗ്ഷൻ, മിഷൻ റോഡ് വഴി തിരിച്ചുവിടും.

സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്ന വിശിഷ്ട വ്യക്തികളുടെ വാഹനങ്ങൾക്ക് സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിലും മറ്റ് വാഹനങ്ങൾക്ക് ബിബിഎംപി ഹെഡ് ഓഫീസ് പരിസരത്തോ ബദാമി ഹൗസിലോ യുണൈറ്റഡ് മിഷൻ കോളേജ് കാമ്പസിലോ പാർക്ക് ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ ആർ.ആർ.എം.ആർ. റോഡ്, കസ്തൂർബ റോഡ്, മല്യ ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

പരിപാടിക്കായി എത്തുന്ന ക്ഷണിതാക്കൾ വാഹനത്തിൽ ആർ.ആർ.എം.ആർ. റോഡ്, മല്യ ഹോസ്പിറ്റൽ റോഡ് ഗേറ്റുകൾ വഴി വേദിയിലെത്തണം. വിവിധ ജില്ലകളിൽ നിന്ന് വാഹനങ്ങളിൽ വരുന്നവർക്ക് വാഹനങ്ങൾ പാലസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം. സ്‌ഫോടകവസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, തീപ്പെട്ടികൾ, ലൈറ്ററുകൾ എന്നിവ വേദിയിൽ അനുവദനീയമല്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.