വ്യോമസേന മിഗ്-21 വിമാനങ്ങളുടെ പറക്കൽ നിർത്തിവച്ചു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള മുഴുവൻ മിഗ്-21 വിമാനങ്ങളുടെയും പറക്കൽ താൽക്കാലികമായി നിർത്തിവച്ചു. രണ്ടാഴ്ച മുൻപ് രാജസ്ഥാനിലുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. പരിശീലനത്തിനു പറന്നുയർന്നതിനു പിന്നാലെ വിമാനം ഒരു വീട്ടിലേക്ക് ഇടിച്ചിറങ്ങുകയും മൂന്നു പേർ കൊല്ലപ്പെടുകയുമായിരുന്നു.

അമ്പതോളം മിഗ്-21 വിമാനങ്ങളാണ് വ്യോമസേനയുടെ ഫ്ളീറ്റിലുള്ളത്. സുരക്ഷാ ഏജൻസികളുടെ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ ഇവയ്ക്കെല്ലാം ഇനി പറക്കാൻ അനുമതി പുനസ്ഥാപിക്കൂ. 1960കളിലാണ് അന്നത്തെ സോവ്യറ്റ് യൂണിയന്‍റെ പക്കൽ നിന്ന് ഇന്ത്യ ആദ്യമായി മിഗ്-21 വിമാനങ്ങൾ വാങ്ങുന്നത്. തുടർന്നിങ്ങോട്ട് ഈ‍യിനത്തിൽപ്പെട്ട വിമാനങ്ങൾ നാനൂറിലധികം അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്.

അതേസമയം, ദീർഘകാലം വ്യോമസേനയുടെ പ്രധാന ആശ്രയം കൂടിയായിരുന്നു ഈ പോർവിമാനങ്ങൾ. ആകെ 870 മിഗ്-21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കായി വാങ്ങിയിട്ടുണ്ട്. എന്നാൽ, ഇതിന്‍റെ സേഫ്റ്റി റെക്കോഡ് വളരെ മോശവുമാണ്. നിലവിൽ മൂന്ന് മിക്-21 സ്ക്വാഡ്രണുകളാണ് വ്യോമസേനയ്ക്കുള്ളത്. ഇ‌വയിലെല്ലാം കൂടി അമ്പതോളം വിമാനങ്ങളുമുണ്ട്. ഇവ അഞ്ച് വർഷത്തിനുള്ളിൽ പൂർണമായി ഒഴിവാക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു.

മിഗ്-21 വിമാനങ്ങളുടെ സ്ഥാനത്ത് തദ്ദേശീയമായി നിർമിക്ക തേജസ് ജെറ്റുകളാണ് ഭാവിയിൽ ഉപയോഗിക്കാൻ വ്യോമയാന മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ 83 വിമാനങ്ങൾ വാങ്ങാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎൽ) പ്രതിരോധ മന്ത്രാലയം 48,000 കോടി രൂപയുടെ കരാറും ഒപ്പുവച്ചു കഴിഞ്ഞു. ഇതുകൂടാതെ, 36 റഫാൽ ജെറ്റുകളും വ്യോമസേന വാങ്ങിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.