Follow the News Bengaluru channel on WhatsApp

കർണാടകയിലെ കോൺഗ്രസ് ജയം പാവപ്പെട്ടവർക്കൊപ്പം നിന്നതിനാൽ; രാഹുൽ ഗാന്ധി

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് ജയം പാവപ്പെട്ടവർക്കൊപ്പം നിലനിന്നത് കൊണ്ടാണെന്ന് രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുര്‍ബലരുടെയും പിന്നാക്കക്കാരുടെയും ദളിതരുടെയും ഒപ്പം നിന്നതിനാലാണ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഒപ്പം നിന്ന കര്‍ണാടക ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടു. അനേകം സിദ്ധാന്തങ്ങള്‍ പലരും പങ്കുവച്ചു.

ജയത്തിനു പിന്നില്‍ ഒറ്റ കാരണമേയുള്ളൂ. പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കും പിന്നാക്കക്കാര്‍ക്കും ദളിതര്‍ക്കും വേണ്ടിയാണു കോണ്‍ഗ്രസ് പോരാടിയത്. മറ്റു പാർട്ടികൾക്കൊപ്പം സമ്പന്നരും അഴിമതിക്കാരുമാണുണ്ടായത്. അഴിമതിയും വെറുപ്പും ഉള്‍പ്പെടെയുള്ള എല്ലാറ്റിനെയും കര്‍ണാടക ജനത തോല്‍പ്പിച്ചതായി രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.