Follow the News Bengaluru channel on WhatsApp

കോൺഗ്രസ് വനിതാ എംഎൽ.എയ്ക്കെതിരെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ച് രൂക്ഷമായ സൈബർ ആക്രമണം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ കോൺഗ്രസ് വനിതാ എം.എൽ.എയ്ക്കുന്നേരെ രൂക്ഷമായ സൈബർ ആക്രമണം. മുദിഗരെ മണ്ഡലത്തിൽ നിന്നുള്ള വിജയിയായ യുവ എംഎൽഎ നയന ജാഹറാണ് തനിക്കെതിരെ സ്വകാര്യ ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവെച്ചു കൊണ്ടുള്ള സൈബർ ആക്രമണം നടക്കുന്നതായി അറിയിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദീപക് ദൊദ്ദയ്യെ പരാജയപ്പെടുത്തിയാണ് നയന സഭയില്‍ എത്തുന്നത്. കർണാടക കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎ കൂടിയാണ് 43കാരിയായ നയന.

അതേസമയം സൈബർ ആക്രമണത്തിനെതിരെ ശക്തമായ പ്രതികരണവുമായി നയന രംഗത്തെത്തി. പരാജയപ്പെട്ടവരുടെ മോഹഭംഗമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് നയന പ്രതികരിച്ചത്. ഇത്തരം പ്രവൃത്തികളിലൂടെ തന്നെ തളർത്താനാകില്ലെന്നും അവർ അറിയിച്ചു. സ്വകാര്യ ജീവിതവും രാഷ്ട്രീയ പ്രവർത്തനവും തമ്മിലുള്ള അന്തരം മനസ്സിലാകാനാകാത്ത വിഡ്ഢികളാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും വനിതാ എംഎൽഎ ആരോപിച്ചു. സൈബർ ആക്രമണങ്ങളെ നേരിടാൻ തനിക്കറിയാമെന്നും വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച് നയന വ്യക്തമാക്കി. വിഷയത്തിൽ തന്റെ കനത്ത നിലപാടും എംഎൽഎ വ്യക്തമാക്കി. സംഭവം വിവാദമായതോടെ നിരവധി പേരാണ് നയനക്ക് പിന്തുണയുമായി എത്തിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.