Follow the News Bengaluru channel on WhatsApp

ഉഭയസമ്മത വിവാഹമോചനം; ഒരാൾ പിന്മാറിയാൽ അനുവദിക്കാനാവില്ല

കൊച്ചി: ഉഭയ സമ്മതപ്രകാരം വിവാഹമോചന ഹർജി നൽകിയാലും കക്ഷികളിലൊരാൾ സമ്മതം പിൻവലിച്ചാൽ വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭാര്യ സമ്മതം പിൻവലിച്ചെന്ന കാരണത്താൽ കുടുംബകോടതി ഹർജി തള്ളിയതിനെതിരെ കായംകുളം സ്വദേശിയായ ഭർത്താവ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചി​ന്റെ വി​ധി​.

തിരുവനന്തപുരം കുടുംബകോടതിയിലാണ് ആലപ്പുഴസ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയായ യുവതിയും ഹർജി നൽകിയത്. എന്നാൽ, വിവാഹമോചനമെന്ന ആവശ്യത്തിൽനിന്ന് പിൻവാങ്ങുന്നതായികാട്ടി 2021 ഏപ്രിൽ 12-ന് യുവതി കോടതിയിൽ അപേക്ഷ നൽകി. മകന്റെ ഭാവികൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ വിവാഹമോചനഹർജി കുടുംബകോടതി തള്ളി. ഇതിനെതിരേയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. 2010 മേയിലായിരുന്നു ഇരുവരുടെയും  വിവാഹം.  2019 ലാണ് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഹർജി നൽകിയത്.

ആദ്യം സമ്മതിച്ചശേഷം പിൻവാങ്ങിയതിന്റെ പേരിൽ ഹർജിതള്ളിയതു നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും സമ്മതിച്ചാൽ മാത്രമേ ഹിന്ദു വിവാഹനിയമത്തിലെ 13 ബി വകുപ്പിൽ പറയുന്ന പ്രകാരമുള്ള ഉഭയസമ്മത വിവാഹമോചനം അനുവദിക്കാനാവൂ എന്ന സുപ്രീം കോടതിയുടെ ഉത്തരവ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.