പങ്കാളി കൈമാറ്റ കേസ്; വെട്ടേറ്റു മരിച്ച യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം

പങ്കാളിയെ കൈമാറി സെക്സ് റാക്കറ്റ് നടത്തിയ കേസിലെ പരാതിക്കാരിയായ കൊല്ലപ്പെട്ട യുവതിക്ക് ഭര്‍ത്താവില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതായി കുടുംബം. പാലക്കാട്ടേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ പിന്തുടര്‍ന്ന് ഭീഷണി മുഴക്കി. വീണ്ടും വൈഫ് സ്വാപ്പിംഗ് ഇടപാടുകള്‍ക്ക് ഭര്‍ത്താവ് ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. ഇത് എതിര്‍ത്തതോടെയാണ് യുവതിയോട് അയാള്‍ക്ക് പക ഉണ്ടായത്.
പങ്കാളിയെ കൈമാറി സെക്സ് റാക്കറ്റ് നടത്തിയ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും സംശയമുണ്ടെന്നും യുവതിയുടെ സഹോദരന്‍ വ്യക്തമാക്കി. പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയായ യുവതിയെ കൊന്നത് ഭര്‍ത്താവ് തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇയാളിപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.
പ്രാഥമികമായി ചോദ്യം ചെയ്യല്‍ നടത്തിയെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചില്ലെന്നാണ് പോലീസ് ഭാഷ്യം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.