ഹിന്ദുത്വസംഘടനകള്‍ എതിര്‍ത്തു; മുസ്ലീം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്

മകളെ മുസ്ലീം യുവാവിന് വിവാഹം കഴിച്ചു നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും ബിജെപി നേതാവ് പിന്മാറി. ഈ മാസം 28ന് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായതിന് പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹം വേണ്ടെന്ന് വെച്ചത്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പല്‍ ചെയര്‍മാന്‍ യശ്പാല്‍ ബെനമാണ് മകളുടെ വിവാഹം മാറ്റിവെച്ചത്.
ബിജെപി നേതാവിന്റെ മകളെ വിവാഹം കഴിക്കുന്നത് മുസ്ലീം യുവാവാണ് എന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വരന്റെ വീട്ടുകാരുടെ പരസ്പര സമ്മതത്തോടെയാണ് വിവാഹം വേണ്ടെന്ന വെച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
“ഒരു ജനപ്രതിനിധി എന്ന നിലയില്‍ എന്റെ മകളുടെ വിവാഹം പോലീസിന്റെയും ഭരണകൂടത്തിന്റെയും സംരക്ഷണത്തില്‍ നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. പൊതുവികാരം മാനിക്കുന്നു” യശ്പാല്‍ ബെനാമ പ്രതികരിച്ചു.
ഈ മാസം 28നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. മുസ്ലീം യുവാവുമായുള്ള വിവാഹം ഉറപ്പിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍ ഝന്ദ ചൗക്കില്‍ യശ്പാലിന്റെ കോലം കത്തിച്ചിരുന്നു. വിഎച്ച്‌പി, ഭൈരവസേന, ബജ്‌റംഗദള്‍ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.