Follow the News Bengaluru channel on WhatsApp

മെട്രോയുടെ യെല്ലോ ലൈൻ ഡിസംബറിൽ പ്രവർത്തനക്ഷമമാകും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ ഈ വർഷം ഡിസംബറോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ. നേരത്തെ പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുമെന്നായിരുന്നു ബിഎംആർസിഎൽ അറിയിച്ചിരുന്നത്. എന്നാൽ യെല്ലോ ലൈൻ (ആർവി റോഡ് – ബൊമ്മസാന്ദ്ര റൂട്ട്) പൂർണമായും പ്രവർത്തനക്ഷമമാക്കാൻ ആണ് ലക്ഷ്യമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു. യെല്ലോ ലൈനിന്റെ ആദ്യ ഘട്ടം ജൂലൈയിൽ പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ.

ബൊമ്മസാന്ദ്രയെ സിൽക്ക് ലൈനുമായി ഈ മെട്രോ ലൈൻ ബന്ധിപ്പിക്കുന്നതിനാല്‍ നഗരത്തിലെ ഗതാഗത  തിരക്ക് കുറയ്‌ക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും. ആർ വി റോഡ്, റാഗിഗുഡ, ജയദേവ ആശുപത്രി, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഇലക്‌ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, ഹോംഗസാന്ദ്ര, കുടുലുഗേറ്റ്, ഹൊസ റോഡ്, ഹുസ്കുരു, ഹെബ്ബഗൊഡി എന്നിവിടങ്ങളിലാണ് പ്രധാന സ്‌റ്റോപ്പുകൾ. പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ബിഎംആർസിഎൽ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.