നടനും മോഡലുമായ ആദിത്യാ സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: സ്പ്ലിറ്റ്‌സ് വില്ല എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നടനും മോഡലുമായ ആദിത്യാ സിംഗ് രജ്പുത് (32) മരിച്ച നിലയില്‍. താരത്തി​ന്റെ മുബൈയിലെ വസതിയിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ ഒരു സുഹൃത്ത് കണ്ടെത്തുകയായിരുന്നു. മരണ കാരണം എന്തെന്ന് വ്യക്തമല്ല.

സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ സുഹൃത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിത്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡ് സ്വദേശിയായ ആദിത്യാ പരസ്യ ചിത്രങ്ങളിലൂടെയാണ് വിനോദ രംഗത്തെത്തുന്നത്. സ്പ്ലിറ്റ്‌സ് വില്ല എന്ന റിയാലിറ്റി ഷോയിലൂടെ പിന്നീട് ശ്രദ്ധേയനായി. ആഷിക്വി, കോഡ് റെഡ്, ലൗ, ആവാസ്, രജ്പുതാനാ തുടങ്ങിയ ഷോകളില്‍ അഭിനയിച്ചു. മോം ആന്റ് ഡാഡ്; ദ ലൈഫ് ലൈന്‍ ലൗ, ലൗവേഴ്‌സ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. 300 ഓളം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. സ്പ്‌ളിറ്റ്‌സ് വില്ല പോലുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി കാസ്റ്റിഗ് കോ-ഓർഡിനേറ്ററായാണ് പ്രവർത്തിച്ചിരുന്നത്. നടന്റെ അപ്രതീക്ഷിത വേർപാട് സുഹൃത്തുക്കൾക്കിടയിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.