Follow the News Bengaluru channel on WhatsApp

കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക ആം ആദ്മിയെ മാതൃകയാക്കിയതാണെന്ന് അരവിന്ദ് കേജ്‌രിവാൾ

ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക ആം ആദ്മി പാർട്ടിയെ (എഎപി) മാതൃകയാക്കിയുള്ളതാണെന്ന അവകാശവാദവുമായി എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. എഎപിയുടെ നയങ്ങൾ പകർത്തിയാണ് കോൺഗ്രസ് കർണാടക പിടിച്ചതെന്നാണ് കേജ്‌രിവാൾ പറഞ്ഞത്.

ആം ആദ്മി പാർട്ടിയുടെ പ്രകടനപത്രിക മാതൃകയാക്കിയാണ് കർണാടകയിൽ സൗജന്യ വൈദ്യുതി, റേഷൻ, തൊഴിലില്ലായ്മ വേതനം എന്നീ കാര്യങ്ങൾ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഈ വാഗ്ദാനങ്ങൾ ജനപ്രിയമായതോടെയാണ് കോൺഗ്രസ് കർണാടക തിരഞ്ഞെടുപ്പ് വിജയിച്ചത്.

രാജ്യത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇതേ രീതിയാണ് കോൺഗ്രസ് നിലവിൽ കർണാടകയിൽ പിന്തുടരുന്നത്. വികസനമാണ് എഎപി മുൻപോട്ട് വെച്ച വാഗ്ദാനം. സമാനമായി കർണാടകയിലും വിദ്വേഷം മാറ്റിവെച്ചും പാർട്ടികളെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കിയും വികസന വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നൽകിയത്. ജാതി, മതം എന്നിവ നോക്കി വോട്ടു തേടുന്ന സ്ഥിതി ഇന്ന് മാറിയിട്ടുണ്ടെന്നും നടത്തിയതെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.