ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നു; അഴുക്കുച്ചാലിലെ വെള്ളക്കെട്ടിൽ വീണ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട അഴുക്കുച്ചാലിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരണപ്പെട്ടു. ബെംഗളൂരുവിലെ കെംപപുര അഗ്രഹാരയിലാണ് കെഇബി ഓഫീസിന് സമീപമാണ് സംഭവം. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മഴ ശക്തിയായി പെയ്യുന്നതിനിടയിൽ റോഡിലേക്ക് ഇറങ്ങാൻ ശ്രമിച്ച ലോകേഷ് (31) അബദ്ധത്തിൽ അഴുക്കുച്ചാലിലേക്ക് വീഴുകയായിരുന്നു.
റോഡിൽ വെള്ളം എത്രത്തോളം കയറിയിട്ടുണ്ടെന്ന് നോക്കാനാണ് ഇയാൾ റോഡിലേക്കിറങ്ങിയത്. ലോകേഷ് പുറത്തിറങ്ങുന്നത് കണ്ട അയൽവാസികളും വീട്ടുകാരും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ചാണ് ഇയാൾ റോഡിലേക്കിറങ്ങിയത്.
സംഭവത്തെ തുടർന്ന് വീട്ടുകാർ ഫയർഫോഴ്‌സിലും പോലീസിലും വിവരമറിയിച്ചു. തുടർന്നുള്ള തിരച്ചിലിനോടുവിൽ മൈസൂരു റോഡിലെ ബൈതരായണപുരയിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഹൗസ് കീപ്പിംഗ് സ്റ്റാഫായി ജോലി ചെയ്തിരുന്ന ഇയാൾ അവിവാഹിതനായിരുന്നു.
ലോകേഷിന്റെ അമ്മ ചെലുവമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെപി അഗ്രഹാര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതേസമയം നഗരത്തിൽ ഇന്നും കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ മഴ കാരണം ഗതാഗതം താറുമാറായി. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി. പ്രധാന റോഡുകളിൽ വെള്ളം കയറിയിരിക്കുന്നതിനാൽ യാത്ര ചെയ്യുന്നവർക്ക് ബിബിഎംപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
#Bengaluru Rains: After #Infosys Employee, Now Man Drowns In Drain After Torrential Downpour.https://t.co/SACVLmaIT6
— TIMES NOW (@TimesNow) May 22, 2023
ಮುಕ್ಳರಿ ಮಳೆ 🙃#Bengalururains pic.twitter.com/7VPFapHAsB
— Gurumoorti hegde (@guru3ti) May 22, 2023
Heavy rains again. Wow! Rain like this, but be kind! #BengaluruRains pic.twitter.com/FdudbJ257w
— DP SATISH (@dp_satish) May 22, 2023
Heavy rains with strong winds & isolated hailstorms over #Bengaluru
📍 Channasandra, Rajarajeshwari Nagara
Stay safe 🙏
VC: Nithya Sree Gowda#KarnatakaRains #BengaluruRains #BangaloreRains #Bangalore pic.twitter.com/AfVe6dCfp2
— Karnataka Weather (@Bnglrweatherman) May 22, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.