വെള്ളക്കെട്ടിൽ കുടുങ്ങി യുവതിയുടെ മരണം; ബിബിഎംപി എഞ്ചിനീയർമാർക്കെതിരെ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയെ തുടര്‍ന്ന് അടിപ്പാതയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങി യുവതി മരണപ്പെട്ട സംഭവത്തിൽ ബിബിഎംപി എഞ്ചിനീയർമാർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയോടെ കെ.ആർ. സർക്കിൾ അടിപ്പാതയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. ആന്ധ്ര സ്വദേശിനിയും ബെംഗളൂരുവിൽ ഇൻഫോസിസിൽ എഞ്ചിനീയറുമായ ഭാനുരേഖയാണ് മരണപ്പെട്ടത്. ഹൈദരാബാദിൽ നിന്നും കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരിസരത്തുണ്ടായിരുന്നവരും ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഭാനുരേഖയെ രക്ഷപ്പെടുത്താനായില്ല.
ബിബിഎംപി എഞ്ചിനീയർമാർക്ക് പുറമെ വെള്ളക്കെട്ടുള്ള അടിപ്പാതയിലേക്ക് വാഹനമിറക്കി അപകടമുണ്ടാക്കിയ കാർഡ്രൈവർ ഹരീഷിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽ മരിച്ച ഭാനുരേഖയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ഒരു ഓട്ടോറിക്ഷയും കാറും അതുവഴി കടന്നുപോകുന്നതു കണ്ടാണ് താൻ കാർ അടിപ്പാതയിലിറക്കിയതെന്നും മുന്നോട്ടുപോകാൻ ഓട്ടോറിക്ഷ ഡ്രൈവർ നിർദേശിച്ചതായും ഹരീഷ് പോലീസിനോട് പറഞ്ഞു. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ അടിപ്പാതയിൽ വെള്ളം നിറഞ്ഞതായും കാറിന്റെ എൻജിൻ നിന്നുപോയതായും ഹരീഷ് പറഞ്ഞു.
അപകടത്തിൽപ്പെട്ടവരെ ബെംഗളൂരുവിലെ സെന്റ് മാർത്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇവരെ സന്ദർശിക്കുകയും ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിക്കുകയും ചെയ്തു. ബിബിഎംപി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് അപകടമുണ്ടായാതെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചിരുന്നു. അപകടം സംഭവിച്ചതിനു ശേഷം ഇത് വഴിയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു. ബെംഗളൂരുവിലെ മുഴുവൻ അടിപ്പാതകളുടേയും നിലവാരം വിലയിരുത്താൻ പ്രത്യേക ഡ്രൈവ് ബിബിഎംപി ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.