ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് തുടക്കം; ആദ്യ മത്സരം ഇന്ന് രാത്രി 7.30ന്

ഐപിഎൽ പ്രാഥമിക പോരാട്ടങ്ങള്‍ അവസാനിച്ചു. അവസാന നാലു ടീമുകളുമായി. ഇനി പ്ലേ ഓഫ് മത്സരങ്ങൾക്ക് തുടക്കം. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് പ്ലേ ഓഫിലുള്ള ടീമുകൾ.
ഇന്നു രാത്രി 7.30ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. വിജയിക്കുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടും. നാളെ നടക്കുന്ന എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും. ഇതില്‍ തോല്‍ക്കുന്ന ടീം പുറത്താകും. അതേസമയം, വിജയിക്കുന്ന ടീം ചെന്നൈ- ഗുജറാത്ത് മത്സരത്തില്‍ പരാജയപ്പെട്ട ടീമിനെ നേരിടും. ഫൈനല്‍ ഞായറാഴ്ചയാണ്.
14 മത്സരങ്ങളില്‍നിന്ന് എട്ടുവിജയവും അഞ്ച് പരാജയവുമടക്കം 17 പോയിന്റുമായാണ് സിഎസ്കെ പ്ലേ ഓഫിലെത്തിയത്. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു. 14 മത്സരങ്ങളില്‍ നിന്ന് 10 വിജയവും നാലു പരാജയവുമടക്കം 20 പോയിന്റുമായാണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്. അവര്‍ അവസാനം കളിച്ച അഞ്ചു കളിയില്‍ നാലിലും ജയിച്ചു. സിഎസ്കെ ആവട്ടെ മൂന്നില്‍ ജയിച്ചു, ഒന്നില്‍ തോറ്റു.
ഇന്നത്തെ മത്സരം ചെന്നൈയിലായതുകൊണ്ടുതന്നെ ചെന്നൈ സൂപ്പര്‍ കിങ്സിന് മുന്‍തൂക്കം അവകാശപ്പെടാം. അതേസമയം, ഗുജറാത്തിനെ തോല്‍പ്പിക്കാന്‍ ചെന്നൈക്ക് നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും.
2022ല്‍ പ്ലേ ഓഫിലെത്തിയപ്പോഴും ഗുജറാത്തിന്റെ അക്കൗണ്ടില്‍ 10 വിജയങ്ങളുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം പത്താം സ്ഥാനത്തായാണ് മുംബൈ പോരാട്ടം അവസാനിപ്പിച്ചത്. മുംബൈ- ലഖ്നൗ പോരാട്ടം നടക്കുന്നതും ചെന്നൈയിലാണ്. ഇരുവരും അവസാനം ഏറ്റുമുട്ടിയ മത്സരത്തില്‍ അപ്രതീക്ഷിത വിജയം ലഖ്നൗവിനായിരുന്നു. അഞ്ചു വട്ടം ചാംപ്യന്മാരായ മുംബൈ ഇത് 10-ാം തവണയാണ് പ്ലേ ഓഫില്‍ യോഗ്യരാകുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.