ഐപിഎൽ; ആർസിബിയുടെ തോൽവി ആസ്വദിക്കുന്ന മുംബൈ ഇന്ത്യൻസ്, വീഡിയോ വൈറൽ

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റാൻസ് സ്വന്തമാക്കിയ വിജയം ആഘോഷിച്ച് മുംബൈ ഇന്ത്യൻ ടീം. ഗുജറാത്ത് – ബെംഗളൂരു മത്സരം കണ്ട് കൊണ്ടിരിക്കുന്ന മുംബൈ താരങ്ങളുടെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാണ്. സീസണിൽ വളരെ മോശം തുടക്കം ലഭിച്ച മുംബൈ ഗ്രൂപ്പ് ഘട്ടം അവസാനിക്കാറായപ്പോൾ മികച്ച തിരിച്ചുവരവ് നടത്തിയാണ് പ്ലേഓഫിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. എന്ന മികച്ച രീതിയിൽ സീസൺ തുടങ്ങിയ രാജസ്ഥാനും ​ബെംഗളൂരുവും പാതിവഴിയിൽ സ്വപ്നം ഉപേക്ഷിച്ച് മടങ്ങി.

പ്ലേഓഫിലെത്താൻ കോഹ്ലിയുടെ ടീമായ ആർസിബിക്ക് ജയം മാത്രം മതിയായിരുന്നു. എന്നാൽ, മുംബൈക്ക് ഹൈദരാബാദിനെതിരായ വിജയത്തിനൊപ്പം ബെംഗളൂരുവിനെ ഗുജറാത്ത് തോൽപ്പിക്കണമായിരുന്നു. കോഹ്ലിയുടെ സെഞ്ച്വറിക്കരുത്തിൽ മികച്ച സ്‌കോർ പടുത്തുയർത്തിയ ആർസിബി ഗുജറാത്തിനെ എറിഞ്ഞിടുമോ എന്ന ആശങ്ക മുംബൈ ഇന്ത്യൻ ടീമിനുണ്ടായിരുന്നു. എന്നാൽ പത്ത് ഓവർ പിന്നിട്ടപ്പോൾ തന്നെ കളിയുടെ കാര്യത്തിൽ ഏകദേശ തീരുമാനം ആയിരുന്നു.

ശുഭ്മാൻ ഗില്ലിന്റെ കിടിലൻ സെഞ്ച്വറിയുടെ കരുത്തിൽ ഗുജറാത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. അത് മുംബൈ ടീം വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.