Follow the News Bengaluru channel on WhatsApp

കർണാടകയിൽ അഞ്ച് ദിവസം കൂടി മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കുടക്, ശിവമോഗ, ചിക്കമഗളൂരു, ഹാസൻ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ബെംഗളൂരു അർബൻ – റൂറൽ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരവും രാത്രിയും ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. ബെംഗളൂരുവിൽ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ രണ്ട് പേർ മരിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഓരോ മൂന്ന് മണിക്കൂറിലും മഴ മുന്നറിയിപ്പുകൾ ബിബിഎംപി ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുമെന്ന് ഐഎംഡി അറിയിച്ചു.

നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പല റോഡുകളും വെള്ളത്തിനടിയിലായി. മരങ്ങൾ കടപുഴകി വീണു.  കർണാടകയിലെ മറ്റു ജില്ലകളിലും ശക്തമായ മഴയാണ് ലഭിച്ചത്. ചിക്കമഗളൂരുവിൽ ബൈക്കിന് മുകളിൽ മരം വീണ് ഒരാൾ മരണപ്പെട്ടിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.