ആര്‍ആര്‍ആർ ചിത്രത്തിൽ വില്ലനായി അഭിനയിച്ച ഐറിഷ് നടന്‍ റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു

രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഗവര്‍ണര്‍ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഹോളിവുഡ് താരം റേ സ്റ്റീവന്‍സണ്‍ (58)അന്തരിച്ചു. ഇറ്റലിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.

മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ വോള്‍സ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ശ്രദ്ധ നേടിയ താരമാണ് റേ സ്റ്റീവന്‍സണ്‍. 1964 മെയ് 25 ന് വടക്കന്‍ അയര്‍ലാന്‍ഡിലാണ് ജോര്‍ജ്ജ് റെയ്മണ്ട് സ്റ്റീവന്‍സണ്‍ എന്ന റേ സ്റ്റീവന്‍സണ്‍ ജനിച്ചത്. റേ സ്റ്റീവന്‍സന് എട്ടു വയസ്സുള്ളുപ്പോള്‍ കുടുംബസമേതം ഇംഗ്ലണ്ടിലേക്ക് താമസം മാറുകയും അവിടുന്ന് സിനിമയിൽ എത്തുകയുമായിരുന്നു. എ വിമണ്‍സ് ഗൈഡ് ടു അഡല്‍റ്ററി എന്ന ടെലിവിഷന്‍ സീരീസിലൂടെ 1993 ലാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. 1998 ലെ പുറത്തിറങ്ങിയ ദ് തിയറി ഓഫ് ഫ്‌ലൈറ്റ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. പണിഷര്‍: വാര്‍ സോണിലെയും മാര്‍വെലിന്റെ തോര്‍ സിനിമകളിലെയും കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.

ആർആർആറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സംവിധായകൻ രാജമൗലി നടന് ആദരാഞ്ജലി അർപ്പിച്ചു. റേ വിട പറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി ട്വീറ്റില്‍ കുറിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.