സിദ്ധരാമയ്യ അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരും; അധികാര കൈമാറ്റം ഉണ്ടാവില്ലെന്ന് മന്ത്രി എം.ബി. പാട്ടീൽ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യ തന്നെ അഞ്ച് വർഷം തുടരുമെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ എം.ബി. പാട്ടീൽ. അധികാര കൈമാറ്റം സംബന്ധിച്ച് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ ധാരണയുണ്ടാക്കിയിട്ടില്ലെന്നും അങ്ങനെ ഒന്നുണ്ടായാൽ എ.ഐ.സി.സി നേതൃത്വം അറിയിക്കുമായിരുന്നുവെന്നും എം.ബി.പാട്ടീൽ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. കർണാടക കോൺഗ്രസിലെ സിദ്ധരാമയ്യ പക്ഷക്കാരിൽ പ്രമുഖനാണ് മല്ലനഗൗഡ ബസന ഗൗഡ പാട്ടീൽ എന്ന എം.ബി. പാട്ടീൽ. മുൻ സിദ്ധരാമയ്യ സർക്കാരിൽ ജലവിഭവ മന്ത്രിയായിരുന്നു.
സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തോടെ സർക്കാർ അധികാരം ഉറപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ഉടലെടുത്തതോടെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ദിവസങ്ങൾ കഴിഞ്ഞാണ് ഉണ്ടായത്. മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ രണ്ടവർഷം വീതം പങ്കിടും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥരീകരണം പാർട്ടിയിൽ നിന്നും ഉണ്ടായിരുന്നില്ല.
Siddaramaiah will be the CM for five years. If there was a power-sharing agreement, senior leaders would have informed. There is no proposal like that. If there was such a proposal, KC Venugopal or AICC general secretary would have informed: Karnataka minister and Congress MLA MB… pic.twitter.com/XxrcuXhR86
— ANI (@ANI) May 23, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.