കർണാടകയിലെ മൂന്ന് നഗരങ്ങളെ ലഹരിമുക്തമാക്കും; സമയപരിധി നിശ്ചയിച്ച് പോലീസ്

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളെ ലഹരിയിൽ നിന്നും മുക്തമാക്കുമെന്ന് കർണാടക പോലീസ്. ഇതിനായി സമയപരിധിയും നിശ്ചയിച്ചു. മംഗളൂരു, മണിപ്പാൽ, മൈസൂരു എന്നിവിടങ്ങളിലാണ് ലഹരിവില്പന, ഉപയോഗം തുടങ്ങിയ കേസുകൾ അധികമായി രജിസ്റ്റർ ചെയ്യുന്നത്.

ഇത്തരത്തിൽ ലഹരി വിൽപനയിൽ ഏർപ്പെടുന്നവർക്കെതിരെ ശതമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസിലെ ഇടക്കാല ഡിജിപി അലോക് മോഹൻ മുന്നറിയിപ്പ് നൽകി. ഈ വർഷം ഓഗസ്റ്റ് 15 നകം മൂന്ന് നഗരങ്ങളും ലഹരി വിമുക്തമാക്കാനും പോലീസ് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരിക്കുമ്പോഴും ഈ നഗരങ്ങളിലെ മയക്കുമരുന്ന് കടത്തുകൾ തടയാൻ ഒരു പരിധി വരെ പോലീസിന് സാധിച്ചിട്ടുണ്ട്. മയക്കുമരുന്നിനെതിരായ പോലീസ് സേനയുടെ പോരാട്ടം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് 10-നും മെയ് 10-നും ഇടയിൽ 26 കോടി രൂപ വിലമതിക്കുന്ന 2507 കിലോഗ്രാം മയക്കുമരുന്ന് മൂന്ന് നഗരങ്ങളിൽ നിന്നായി പോലീസ് പിടിച്ചെടുത്തിരുന്നു.

ഈ വർഷം ജനുവരിയിൽ മംഗളൂരു പോലീസ് മയക്കുമരുന്ന് ഉപഭോഗത്തിലും വിൽപനയിലും പങ്കുണ്ടെന്ന് ആരോപിച്ച് ഉത്തർപ്രദേശ്, കേരളം, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരടക്കം ഒമ്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ മലയാളികളും ഉൾപ്പെട്ടിരുന്നു. പിടിയിലായവരിൽ മംഗളൂരുവിലെ സ്വകാര്യ കോളജിലെ മെഡിക്കൽ വിദ്യാർഥികളുമുണ്ട്. ജനുവരിയിൽ മാത്രം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ മംഗളുരുവിൽ 24 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.