Follow the News Bengaluru channel on WhatsApp

ക്രമസമാധാനം തകർക്കാൻ ശ്രമിച്ചാൽ സംസ്ഥാനത്ത് ബജ്റംഗ്ദൾ, ആർഎസ്എസ് തുടങ്ങിയ സംഘടനകളെ നിരോധിക്കും; പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: കർണാടകയിലെ ക്രമസമാധാനം തകർക്കാൻ ശ്രമിച്ചാൽ ബജ്‌റംഗ്ദൾ, ആർഎസ്എസ് തുടങ്ങിയ സംഘടനകളെ കോൺഗ്രസ് സർക്കാർ നിരോധിക്കുമെന്നും ബിജെപി നേതൃത്വം ഇക്കാര്യം അംഗീകരിക്കുന്നില്ലെങ്കിൽ അവർ പാകിസ്ഥാനിലേക്ക് പോകേണ്ടതാണെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. നിയമം കൈയിലെടുക്കുന്ന സംഘടനകൾക്കെതിരെ നിരോധനം ഏർപ്പെടുത്തും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിൽ, ബജ്‌റംഗ്ദളും, പിഎഫ്ഐ പോലുള്ള സംഘടനകളും നിരോധിക്കുമെന്ന് വ്യക്തമാക്കിയതായി ഖാർഗെ പറഞ്ഞു. തീരുമാനത്തിൽ ബിജെപിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ പാകിസ്ഥാനിലേക്ക് പോകട്ടെ എന്നും ഖാർഗെ പറഞ്ഞു.

ഹിജാബ് നിരോധനം, ഗോവധ നിയമങ്ങൾ എന്നിവ സർക്കാർ പുന:പരിശോധിക്കുമെന്നും ഖാർഗെ പറഞ്ഞു. ബിജെപി സർക്കാരിൻ്റെ ഭരണകാലത്ത് പാഠപുസ്തകങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങളും പുന:പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില ഘടകങ്ങൾ സമൂഹത്തിൽ നിയമത്തെയും പോലീസിനെയും ഭയപ്പെടാതെ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്. അവരെ നിലയ്ക്ക് നിർത്താൻ കോൺഗ്രസിന് സാധിക്കുമെന്നും പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ് പ്രിയങ്ക് ഖാർഗെ. കലബുര്‍ഗിയിലേ ചിറ്റാപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മൂന്നാമത്തെ തവണയാണ് സഭയിലെത്തിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.