നിയന്ത്രണം വിട്ട് കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; നടി വൈഭവി ഉപാധ്യായ മരിച്ചു

നടിയും ടെലിവിഷൻ താരവുമായ വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ജനപ്രിയ ടിവി ഷോയായ ‘സാരാഭായി വേഴ്‌സസ് സാരാഭായി’യിലൂടെയാണ് നടി വൈഭവി ഉപാധ്യായ പ്രശസ്തയാവുന്നത്. നിര്‍മ്മാതാവ് ജെഡി മജീതിയയാണ് അപകടവാര്‍ത്ത പങ്കുവെച്ചത്. പ്രിയ സുഹൃത്ത് വൈഭവി ഉപാധ്യായ അന്തരിച്ചു. ഉത്തരേന്ത്യയില്‍ നടന്ന അപകടത്തിലാണ് മരണമെന്നും ജെഡി മജീതിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

പ്രതിശ്രുത വരനൊപ്പം കാറില്‍ സഞ്ചരിക്കുകവെയാണ് അപകടം നടന്നത്. കുത്തനെയുള്ള വളവില്‍ വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം നാളെ മുംബൈയിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും. ദീപിക പദുക്കോണിനൊപ്പം 2020ല്‍ പുറത്തിറങ്ങിയ ‘ഛപാക്’, ‘തിമിര്‍’ (2023) എന്നീ ചിത്രങ്ങളിലും വൈഭവി അഭിനയിച്ചിട്ടുണ്ട്. സിെഎഡി, അദാലത് എന്നീ സിറ്റ്‌കോം ഷോകളിലും പ്ലീസ് ഫൈന്‍ഡ് അറ്റാച്ച്‌ഡ് എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.