Follow the News Bengaluru channel on WhatsApp

16കാരന് ക്രൂരമര്‍ദനം; അമ്മയും സുഹൃത്തും അമ്മൂമ്മയും അറസ്റ്റില്‍

കൊച്ചിയില്‍ 16 കാരന് ക്രൂരമര്‍ദനം. അമ്മയും മുത്തശ്ശിയും അമ്മയുടെ സുഹൃത്തും ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചത്. കമ്പികൊണ്ട് കുട്ടിയുടെ കൈ പ്രതികള്‍ തല്ലിയൊടിച്ചു. സംഭവത്തില്‍, കുട്ടിയുടെ അമ്മ രാജേശ്വരി, ഇവരുടെ സുഹൃത്ത് സുധീഷ്, രാജേശ്വരിയുടെ അമ്മ വളര്‍മതി എന്നിവരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മര്‍ദിച്ചത് പുറത്ത് വന്നതിന് പിന്നാലെ പ്രതികള്‍ മൂന്നുപേരും നെടുമ്പാശ്ശേരിക്ക് സമീപം ഒരു ലോഡ്ജില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.

ഇവിടെ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയുടെ സുഹൃത്ത് നിരന്തരം വീട്ടിലെത്തുന്നത് കുട്ടി ചോദ്യം ചെയ്യുമായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കയ്യൊടിച്ചതിന് പുറമെ കുട്ടിയുടെ ശരീരത്തില്‍ കത്രിക കൊണ്ട് പ്രതികള്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.