Follow the News Bengaluru channel on WhatsApp

കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവര്‍ അറസ്റ്റിൽ

ബസില്‍ യാത്ര ചെയ്യവെ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി കോഴിക്കോടു നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സംഭവം. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ബസില്‍ തിരക്കായതിനാല്‍ സീറ്റ് ഒഴിവുണ്ടായിരുന്നില്ല. തുടർന്ന് യുവതിയോട് ബസിന്റെ ബോണറ്റിലിരുന്നുകൊള്ളാന്‍ ഡ്രൈവര്‍ പറഞ്ഞതനുസരിച്ച്‌ യുവതി അവിടെയാണ് ഇരുന്നിരുന്നത്. ഇതിനിടെ ഡ്രൈവര്‍ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും യുവതി പറയുന്നു. തുടർന്ന് യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെത്തിച്ചു.

രാത്രി തന്നെ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. രാവിലെ ഇബ്രാഹിമിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.