ട്രെയിനിൽ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയയാൾ പിടിയിൽ

ചെന്നൈ – മംഗളുരു എക്സ്പ്രസിൽ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ. തൃശൂർ കാഞ്ഞാണി സ്വദേശി കെ.വി. സനീഷ് (45) ആണ് പിടിയിലായത്. കോട്ടച്ചേരിയിൽ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ആളുകൾ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
വിദ്യാർഥി നല്‍കിയ പരാതിയില്‍ കാസര്‍ഗോഡ് റെയില്‍വേ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയ അക്രമിയുടെ ഫോട്ടോ പോലീസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ വിദ്യാർഥിനി കണ്ണൂരില്‍ നിന്ന് ട്രെയിന്‍ കയറിയതു മുതല്‍ സനീഷ് ശല്യം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി സ്ഥലം മാറിയിരുന്നു. ഇതിന് ശേഷം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ വീണ്ടും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി ഞെട്ടിയുണര്‍ന്ന് ബഹളം വെച്ച് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ ഇയാള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.