Follow the News Bengaluru channel on WhatsApp

എൻഡിടിവിയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു; സാറാ ജേക്കബും രാജി വെച്ചു

പ്രമുഖ മാധ്യമസ്ഥാപനമായ എൻഡിടിവിയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവുമൊടുവിൽ എൻഡിടിവി അവതാരകയും സീനിയർ എഡിറ്ററുമായ സാറാ ജേക്കബ് ആണ് രാജിവെച്ചിരിക്കുന്നത്. 20 വർഷത്തിലേറെയായി എൻഡിടിവിയിൽ ജോലി ചെയ്യുന്ന സാറാ ജേക്കബ്, വീ ദ പീപ്പിൾ എന്ന പരിപാടിയുടെ അവതാരക കൂടിയാണ്.

ഇന്ത്യയിലെ മഹത്തായ മാധ്യമ സ്ഥാപനങ്ങളിലൊന്ന് കെട്ടിപ്പടുത്തതിന് ഡോ. റോയിക്കും രാധികാ റോയിക്കും നന്ദി രേഖപെടുത്തിയാണ് സാറയുടെ പടിയിറക്കം. 2001 മുതൽ 2023 വരെയായിരുന്നു സാറാ എന്‍ഡിടിവിയിൽ പ്രവർത്തിച്ചത്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വാര്‍ത്തയ്ക്ക് പിന്നാലെയാണ് സാറാ ജേക്കബ്ബിന്‍റെ രാജിയെന്ന് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് സ്ത്രീകളോട് ബഹുമാനം കാണിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചത് സാറാ ജേക്കബായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയും രാജിയും തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

അദാനി ഗ്രൂപ്പ് ചാനൽ ഏറ്റെടുത്തതിനെ തുടർന്ന് എൻഡിടിവിയിലുണ്ടായ രാജിപരമ്പരകളില്‍ ഏറ്റവും പുതിയതാണ് സാറാ ജേക്കബിന്റേത്.

പ്രണോയ് റോയും രാധിക റോയിയും കഴിഞ്ഞ നവംബറിൽ എൻഡിടിവി പ്രൊമോട്ടർ ആർആർപിആർഎച്ചിന്റെ ബോർഡ് ഡയറക്ടർ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഒരു ദിവസത്തിന് ശേഷം പ്രമുഖ മാധ്യമപ്രവർത്തകൻ രാവിഷ് കുമാർ ചാനലിൽ നിന്ന് രാജിവെച്ചു.

ജനുവരിയില്‍ ചാനലിന്റെ ഗ്രൂപ്പ് പ്രസിഡന്റ് സുപർണ സിങ്, ചീഫ് സ്ട്രാറ്റജി ഓഫീസർ അരിജിത് ചാറ്റർജി, ചീഫ് ടെക്നോളജി ആൻഡ് പ്രൊഡക്റ്റ് ഓഫീസർ കവൽജിത് സിങ് ബേദി എന്നിവർ രാജിവെച്ചിരുന്നു. ഇവരെ കൂടാതെ സ്ഥാപനത്തിലെ മറ്റു പ്രവർത്തകരായ ശ്രീനിവാസൻ ജെയിൻ, നിധി റസ്ദാൻ എന്നിവരും രാജി സമർപ്പിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.