ബെംഗളൂരുവിലെ എ.ബി.സി അക്കാദമി സ്ഥാപകനും മലയാളിയുമായ ഹംസ റഹ്‌മാന്‍ (ഹംസുട്ടി) അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ എ.ബി.സി അക്കാദമി സ്ഥാപകനും മലയാളിയുമായ ഹംസ ബെന്‍ അബ്ദുള്‍ റഹ്‌മാന്‍ (തുന്നംവീട്ടില്‍ ഹംസുട്ടി-67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. മലപ്പുറം പൊന്നാനി സ്വദേശിയാണ്. ബെംഗളൂരു വിമാനപുര വിനായക നഗറിലായിരുന്നു താമസം. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പിസിഡബ്ല്യുസിഎഫ്) ബെംഗളൂരു ഘടകം പ്രസിഡണ്ടായിരുന്നു. പിസിഡബ്ല്യുഎഫിന് കീഴിലുള്ള ലീഡര്‍ ഷിപ്പ് അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു.

പിതാവ്: അബ്ദുറഹ്‌മാന്‍, മാതാവ്: ആമിന. ഭാര്യ: സക്കീന (കോഴിക്കോട്). മക്കള്‍: നബീല്‍ ( ഓസ്‌ട്രേലിയ) സുല്‍ഫിയ (യു.കെ) അയ്മന്‍. സഹോദരങ്ങള്‍: ടി വി മുഹമ്മദ് കുട്ടി, ടി വി അബ്ദുല്ലകുട്ടി, ടി വി ഉമ്മര്‍ (ബോംബെ സ്റ്റോര്‍) ടി വി കോയക്കുട്ടി, ഫാത്തിമ.
ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ബെംഗളൂരു മാര്‍ത്തഹള്ളി ഈദ് ഗാഹ് ഖബര്‍സ്ഥാനില്‍ നടക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.