Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ മഴ; കബ്ബൺ പാർക്കിലെ 38 മരങ്ങൾ കടപുഴകി

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെയ്യുന്ന തുടർച്ചയായ വേനൽ മഴയിൽ കബ്ബൺ പാർക്കിലെ 38 മരങ്ങൾ കടപുഴകി. പാർക്കിലെ ഭൂരിഭാഗം മരങ്ങളുടെയും ശാഖകൾ മഴ കാരണം ഒടിഞ്ഞിട്ടുണ്ട്. ആകെ 38 മരങ്ങൾ കടപുഴകിയിട്ടുണ്ടെന്നും അവയിൽ ചിലത് 40 മുതൽ 50 വർഷം വരെ പഴക്കമുള്ളതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മഴ തുടരാൻ സാധ്യത ഉള്ളതിനാൽ പാർക്കിലേക്ക് പ്രവേശിക്കുന്നവർ ജാഗ്രത പാലിക്കാൻ ബിബിഎംപി നിർദേശം നൽകി. കൂടാതെ മഴയുള്ള സമയങ്ങളിൽ ഈ റൂട്ടിലൂടെ പോകുന്ന വാഹനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം മരങ്ങൾ നശിക്കാൻ കാരണം ഹോർട്ടികൾച്ചർ വകുപ്പിന്റെ അനാസ്ഥയാണെന്ന് സാമൂഹിക പ്രവർത്തകർ ആരോപിച്ചു. വിവിധ ഇനങ്ങളിലുള്ള 6,000-ലധികം മരങ്ങളുള്ള പാർക്ക് നിലവിൽ കൃത്യമായി പരിപാലിക്കപ്പെടുന്നില്ലെന്നും അവർ ആരോപിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.