Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ഇനി മലയാളി സ്പീക്കര്‍; യു.ടി ഖാദറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു

ബെംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി മലയാളി കൂടിയായ യു.ടി. ഖാദറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. യു.ടി ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം കൂടിയാണ് കോണ്‍ഗ്രസ് ഉറപ്പ് വരുത്തുന്നത്.

കര്‍ണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കർ കൂടിയാണ് യു.ടി. ഖാദര്‍. കാസർഗോഡ് ഉപ്പള പള്ളത്ത് കുടുംബാംഗമായ യു.ടി.ഖാദർ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംഎൽഎയാണ്. മംഗളൂരു മണ്ഡലത്തിൽ നിന്നും അഞ്ചാം തവണയാണ് ഖാദർ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

കാസർഗോഡ് സ്വദേശികളായ ഖാദറിന്റെ കുടുംബം വർഷങ്ങളായി മംഗളൂരുവിലാണ് താമസം. ഉപ്പള തുർത്തി സ്വദേശിയും മംഗളൂരു എംഎൽഎയുമായിരുന്ന പിതാവ് യു.ടി.ഫരീദിന്റെ പാത പിന്തുടർന്നാണ് ഖാദർ രാഷ്ട്രീയത്തിലെത്തുന്നത്. പിതാവിന്റെ മരണത്തെ തുടർന്ന് 2007ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ച് ആദ്യമായി നിയമസഭയിലെത്തി. മുൻ സിദ്ധരാമയ്യ സർക്കാരിൽ ആരോഗ്യ, ഭക്ഷ്യ വകുപ്പുകളുടെ ചുമതല വായിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.