സെക്‌സ് ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണി, വിളിച്ചു വരുത്തി മര്‍ദിച്ച്‌ പണം തട്ടി; യുവതിയും സുഹൃത്തും പിടിയില്‍

ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ യുവതിയും സുഹൃത്തായ യുവാവും അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കല്‍ ശരണ്യ (20), മലപ്പുറം ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപ്പറമ്പില്‍ അര്‍ജുൻ (22) എന്നിവരാണ്‌ എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. അടിമാലി സ്വദേശിയായ യുവാവിനെയാണ് പ്രതികള്‍ തട്ടിപ്പിന് ഇരയാക്കിയത്. അടിമാലി സ്വദേശിയായ യുവാവും ശരണ്യയും രണ്ടാഴ്ച മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ്‌ പരിചയപ്പെട്ടത്‌.

തുടര്‍ന്ന് ഇരുവരും സെക്സ് ചാറ്റുകള്‍ നടത്തിയിരുന്നു. പിന്നീട്‌ യുവതിയും സുഹൃത്തുക്കളായ മറ്റു പ്രതികളും ചേര്‍ന്ന്‌ യുവാവിനെ എറണാകുളം പള്ളിമുക്ക്‌ ഭാഗത്തേക്കു വിളിച്ചുവരുത്തി. അവിടെവച്ച്‌ യുവാവിനെ മര്‍ദിച്ച്‌ എടിഎം കാര്‍ഡും പിന്‍ നമ്പറും ഭീഷണിപ്പെടുത്തി വാങ്ങിയ ശേഷം സമീപമുള്ള എ.ടി.എമ്മില്‍ നിന്ന്‌ 4,500രൂപ പിന്‍ലിച്ചു. 19ന്‌ രണ്ടാം പ്രതി അര്‍ജുന്‍ ഫോണില്‍വിളിച്ചു ഭീഷണിപ്പെടുത്തി 2,000 രൂപ വാങ്ങി.

അന്നു വൈകിട്ടു പരാതിക്കാരനെ എറണാകുളം പത്മ ജങ്‌ഷനില്‍ വരുത്തി ഭീഷണിപ്പെടുത്തി 15,000രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ബലമായി വാങ്ങിയെടുത്തു. 22ന്‌ വീണ്ടും എറണാകുളം പത്മ ജങ്‌ഷനില്‍ വിളിച്ചുവരുത്തി പണം കവര്‍ന്നു. ചാറ്റുകള്‍ പരസ്യപ്പെടുത്തുമെന്നു പറഞ്ഞായിരുന്നു ഭീഷണി. വീണ്ടും 25,000 രൂപ നല്‍കണമെന്ന്‌ പറഞ്ഞതോടെ യുവാവ്‌ എറണാകുളം ടൗണ്‍ സൗത്ത്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.