അമിത ചാർജ് ആവശ്യപ്പെട്ടു; യാത്ര ഒഴിവാക്കിയ ടെക്കിയെ അപകടപ്പെടുത്തി ഓട്ടോ ഡ്രൈവർ

ബെംഗളൂരു: അമിത ചാർജ് ആവശ്യപ്പെട്ടതിനാൽ റൈഡ് നിരസിച്ച ടെക്കി യുവാവിനെ അപകടപ്പെടുത്തി ഓട്ടോ ഡ്രൈവർ. ബെംഗളൂരുവിൽ എച്ച്എസ്ആർ ലേഔട്ട് സെക്ടർ വൺ ഏരിയയിലാണ് സംഭവം.
അമിത കൂലി നൽകാൻ വിസമ്മതിച്ചപ്പോൾ ഓട്ടോ ഡ്രൈവർ പ്രകോപിതനായി സോഫ്‌റ്റ്‌വെയർ പ്രൊഫഷണലായ യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽപ്പെട്ടയാൾ ഓട്ടോ ഡ്രൈവറോട് കുറച്ച് നേരം സംസാരിക്കുന്നതും തുടർന്ന് വാഹനത്തിൽ കയറാതെ നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന് അതിവേഗത്തിൽ പിന്നിൽ നിന്നും വന്ന ഓട്ടോ ഇയാളെ ഇടിച്ച ശേഷം അമിതാവേഗത്തിൽ മുൻപോട്ട് പോകുകയായിരുന്നു. സംഭവത്തിൽ യുവാവ് എച്ച്എസ്ആർ പോലീസിൽ പരാതി നൽകി. ഓട്ടോ ഡ്രൈവർ അമിത കൂലി ആവശ്യപ്പെട്ടതിനാൽ താൻ റാപിഡോ ബുക്ക് ചെയ്തോളാം എന്ന് പറഞ്ഞ് മുൻപോട്ട് നടന്നപ്പോഴാണ് സംഭവമെന്ന് യുവാവ് പരാതിയിൽ പറഞ്ഞു.
സിസിടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. മാർച്ചിൽ ഇന്ദിരാനഗർ മെട്രോ സ്‌റ്റേഷന് സമീപം റാപിഡോ ബൈക്ക് ഡ്രൈവറെ ഓടിച്ചിട്ട് ഓട്ടോ ഡൈവർ ആക്രമിച്ച സംഭവം ഏറെ ജനശ്രദ്ധ നേടിയിരുന്നു. റാപിഡോ ബൈക്ക് സർവീസ് തങ്ങളുടെ ബിസിനസും ഉപജീവനവും കവർന്നെടുക്കുന്നുവെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ വാദം.
VIDEO| ರ್ಯಾಪಿಡೋ ಬೈಕ್ಗೆ ಕಾಯುತ್ತಿದ್ದ ಟೆಕ್ಕಿ ಮೇಲೆ ದರ್ಪ ತೋರಿದ ಆಟೋ ಚಾಲಕ
Auto driver bangs into techie who turned him down for Rapido ride#rapido #RapidoBikeTaxi #autorickshaw #assault #passenger #viralvideo #CrimeNews #Vijayavani #VijayavaniNewshttps://t.co/FLfwB7nKoQ
— Vijayavani (@VVani4U) May 25, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.