പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; ചടങ്ങിൽ ജെ.ഡി.എസ് പങ്കെടുക്കുമെന്ന് എച്ച്.ഡി ദേവഗൗഡ

ബെംഗളൂരു: പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ ജെ.ഡി.എസ് പങ്കെടുക്കുമെന്ന് ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ. രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പാർലമെന്റ് നിർമ്മിച്ചത്. പാർലമെന്‍റ് രാജ്യത്തിന്റേതാണ് അല്ലാതെ ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഓഫീസ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയപരമായി വിയോജിപ്പുകൾ ബി.ജെ.പിയുമായി ഉണ്ടെങ്കിലും പാർലമെന്റിന്റെ ഉദ്ഘാടനത്തിൽ രാഷ്ട്രീയം കലർത്തുന്നതിനോട് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർവഹിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ച് കോൺഗ്രസുൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ. രാഷ്ട്രപതിയല്ല ഉദ്ഘാടനം ചെയ്യുന്നതെങ്കിൽ തങ്ങളില്ലെന്ന് പാർട്ടികൾ അറിയിച്ചു. വി.ഡി. സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ ഉദ്‌ഘാടനം നിശ്ചയിച്ചതും ബഹിഷ്‌കരണ കാരണമായി പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.
"I will be attending the inauguration of the new building of Parliament House. That magnificent building was built with the tax money of the people of the country. It belongs to the country. It is not BJP or RSS office," says HD Deve Gowda JD(S) supremo and former PM.
(file… pic.twitter.com/Bj1YkKJD9l
— ANI (@ANI) May 25, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.