ഇന്ത്യക്കാര്‍ക്കിഷ്ടം യു.പി.ഐ; എ.ടി.എമ്മില്‍ പോകുന്നത് കുറഞ്ഞതായി പഠനം

രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണം കൈമാറ്റം വര്‍ധിച്ചതോടെ ഇന്ത്യക്കാര്‍ എ.ടി.എമ്മില്‍ പോകുന്നത് കുറച്ചുവെന്ന് പഠനറിപ്പോർട്ട്. എസ്.ബി.ഐയുടെ ഗവേഷണവിഭാഗം പുറത്തുവിട്ട എക്കോറാപ്പ് പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2016 ഏപ്രില്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള ഇടപാടുകളാണ് റിപ്പോര്‍ട്ടിനായി പരിഗണിച്ചത്.
യു.പി.ഐ വഴി ഓരോ രൂപ കൈമാറ്റം ചെയ്യപ്പെടുമ്പോഴും ഡെബിറ്റ് കാര്‍ഡ് (എ.ടി.എം കാര്‍ഡ്) വഴിയുള്ള പണമിടപാടുകളില്‍ 18 പൈസയുടെ കുറവാണുണ്ടാകുന്നത്. നേരത്തേ പ്രതിവര്‍ഷം ശരാശരി 16 തവണ എ.ടി.എമ്മില്‍ പോയിരുന്ന ഇന്ത്യക്കാര്‍ ഇപ്പോള്‍ എട്ട് തവണയേ എ.ടി.എമ്മിലെത്തുന്നുള്ളൂ. 2016-17ല്‍ ഇന്ത്യയുടെ ജി.ഡി.പി മൂല്യം 154 ലക്ഷം കോടി രൂപയായിരുന്നപ്പോള്‍ ഇന്ത്യക്കാര്‍ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചത് ഇതിന്റെ 15.4 ശതമാനം മതിക്കുന്ന തുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ജി.ഡി.പി മൂല്യം 272 ലക്ഷം കോടി രൂപയാണ്. എന്നാല്‍, എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത് 12.1 ശതമാനം തുക മാത്രമാണെന്ന് എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു.
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ ഏറ്റവും കൂടുതല്‍ മെട്രോ നഗരങ്ങളിലായിരിക്കുമെന്ന ധാരണകള്‍ തിരുത്തുകയാണ് യഥാര്‍ത്ഥ കണക്കുകളെന്ന് എസ്.ബി.ഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്തം യു.പി.ഐ ഇടപാടുകളുടെ 60 ശതമാനവും റൂറൽ, സെമി അർബൻ നഗരങ്ങളിലാണ്. മെട്രോകളിലും നഗരങ്ങളിലും 20 ശതമാനമാണ് ഉപയോഗം. രാജ്യത്ത് യു.പി.ഐ ഇടപാടുകളുടെ 90 ശതമാനവും നടക്കുന്നത് കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.