ജയിലിനുള്ളിൽ ആത്മഹത്യാശ്രമം നടത്തിയ വിചാരണ തടവുകാരൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ ആത്മഹത്യ ശ്രമം നടത്തിയ വിചാരണ തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ആത്മഹത്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സൗത്ത് ബെംഗളൂരു സ്വദേശി സുനിലിനെ (31) വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ജയിലിലെ ബാത്ത്റൂം ഗ്രില്ലിൽ ട്രാക്ക് പാന്റിന്റെ ചരട് കെട്ടിയാണ് സുനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതെന്ന് പ്രിസൺ പോലീസ് പറഞ്ഞു. തുടർന്ന് ജയിലിലെ അന്തേവാസികൾ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും സുനിലിന്റെ കഴുത്തിലെ കുരുക്ക് അഴിക്കുകയും ചെയ്തു. സുനിലിനെ ജയിൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിക്ടോറിയ ആശുപത്രിയിലെ തടവുകാരുടെ വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഗ്ഗലിപുര പോലീസ് ലിസ്റ്റിലുള്ള പതിവ് കുറ്റവാളിയായ സുനിൽ കൊലപാതകം ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയായിരുന്നു. വ്യവസായിയും മുൻ ബിബിഎംപി കോർപ്പറേറ്ററുടെ അനന്തരവനുമായ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ 2020ൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ തനിക്ക് ജാമ്യം ലഭിക്കാത്തതിൽ സുനിൽ അസ്വസ്ഥനായിരുന്നുവെന്ന് ജയിൽ അധികാരികൾ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.