Follow the News Bengaluru channel on WhatsApp

വന്ദേ ഭാരതിനു നേരെ കല്ലേറ്; ഇതുവരെ മാറ്റിയത് 64 ചില്ലുകള്‍

ഫ്ലാളാഗ് ഓഫ് ചെയ്ത് ആറ് മാസത്തിനിടയില്‍ കല്ലേറ് മൂലം വന്ദേ ഭാരത് എക്‌സ്പ്രസിന് മാറ്റേണ്ടി വന്നത് 64 ചില്ലുകള്‍, മൈസൂരു ചെന്നൈ റൂട്ടിലാണ് ഏറ്റവും അധികം കല്ലേറുണ്ടായതെന്ന് റെയില്‍ വേ അറിയിച്ചു. 2022 നവംബര്‍ 11 നാണ് ചെന്നൈ മൈസുരു പാതയില്‍ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയത്.

ട്രെയിനിന് നേരെയുള്ള കല്ലേറ് പലയിടങ്ങളിലും കാണാറുള്ള സംഭവമാണെങ്കിലും വന്ദേ ഭാരത് എക്സ്പ്രസിനെതിരായ കല്ലേറ് മറ്റ് ട്രെയിനുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണവുമായി താരതമ്യം ചെയ്യുമ്പോൾ അധികമാണെന്നാണ് ദക്ഷിണ റെയില്‍വേ വിലയിരുത്തുന്നത്. 

കേരളത്തില്‍ മൂന്നിടത്ത് കല്ലേറുണ്ടായി തിരൂരും, പാപ്പിനിശേരിയിലും ചോറ്റാനിക്കരയിലുമാണ് കല്ലേറുണ്ടായത്. തിരൂരില്‍ കല്ലറിഞ്ഞ ആളെ പോലീസ് പിടികൂടിയിരുന്നു. ഒരു ചില്ല് മാറ്റാന്‍ ലേബര്‍ ചാര്‍ജ്ജ് ഉള്‍പ്പെടെ ഏതാണ്ട് 20000 രൂപ ചിലവ് വരുമെന്നാണ് റെയില്‍വേയുടെ കണക്ക്. സാധാരണ ട്രെയിനുകള്‍ക്ക് കല്ലേറുകള്‍ നേരിടേണ്ടി വരുമെങ്കിലും അതിന്റെ ഇരട്ട കല്ലേറാണ് വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഏതാണ്ട് പതിമൂന്ന് ലക്ഷത്തോളം രൂപ ചില്ലുകള്‍ മാറ്റിവയ്കാന്‍ മാത്രം ദക്ഷിണ റെയില്‍വേ ഇതുവരെ ചിലവായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ചിലയിടങ്ങളില്‍ ഉണ്ടാകുന്ന കല്ലേറുകള്‍ക്ക് പിന്നില്‍ മത തീവ്രവാദ സംഘടനകളുടെ പങ്കുണ്ടോയെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.