വരാൻ പോകുന്നത് കോവിഡിനേക്കാള്‍ മാരകമായ മഹാമാരി; ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിനേക്കാൾ മാരകമായ മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണം, അത് കോവിഡിനേക്കാൾ അപകടകരമായേക്കാമെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ 76-ാമത് അസംബ്ലിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് അദ്ദേഹം അവതരിപ്പിച്ചത്. കോവിഡ് വ്യാപനം കുറയുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്ന് ടെഡ്രോസ് അഥാനോം പറഞ്ഞു.
ഇനി വരാൻ പോകുന്ന മാരകമായ മഹാമാരികളെ അതിജീവിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കാൻ ലോകരാജ്യങ്ങൾ സജ്ജമാകണം. ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രണ്ട് രോഗങ്ങളായിരുന്നു കോവിഡ്-19ഉം എം’പോക്‌സും. രണ്ടിന്റെയും ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ അടുത്ത കാലത്തായി പിൻവലിച്ചുവെങ്കിലും ലോകം നേരിടുന്ന ആരോഗ്യ ഭീഷണി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന തലവൻ വ്യക്തമാക്കി.
കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ നിലവിലുള്ള പകര്‍ച്ച വ്യാധി അവസാനിച്ചിട്ടില്ല. അതേസമയം കോവിഡിനേക്കാള്‍ കൂടുതല്‍ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാന്‍ സാധ്യതയുമുണ്ട്.
കോവിഡില്‍ 20 ദശലക്ഷം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനേക്കാള്‍ മാരകമാകും പുതിയ മഹാമാരി. പുതിയ മഹാമാരി ഉണ്ടായാല്‍ നാം കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ, ഒറ്റക്കെട്ടായി നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.